Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്‌ലിം പ്രഫസറെ നിയമിച്ചു, ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രതിഷേധം

20 NOVEMBER 2019 11:21 AM IST
മലയാളി വാര്‍ത്ത

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ (ബിഎച്ച്‌യു) സംസ്‌കൃതം പഠിപ്പിക്കാനായി മുസ്ലിം അധ്യാപകനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം രണ്ടാം ആഴ്ചയിലേക്ക് കടന്നു. അസിസ്റ്റന്റ് പ്രഫസര്‍ ഫിറോസ് ഖാന്റെ നിയമനത്തിന് എതിരെയാണു സംസ്‌കൃത വിദ്യ ധര്‍മ വിജ്ഞാന്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. രാജസ്ഥാന്‍ സ്വദേശിയായ ഖാന്റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്.

സംസ്‌കൃത വിഭാഗത്തിലെ മുപ്പതോളം വിദ്യാര്‍ഥികളാണ് ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നാഗറുടെ ഓഫിസിനു മുന്നില്‍ 12 ദിവസമായി സമരം നടത്തുന്നത്. ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കി പുതിയ അധ്യാപകനെ വയ്ക്കണമെന്നാണ് ആവശ്യം. സമരത്തിന്റെ ഭാഗമായി സ്‌തോത്ര ആലാപനവും യജ്ഞവും നടക്കുന്നുണ്ട്. 'പ്രത്യേക മതവിഭാഗത്തിലെ വ്യക്തികള്‍ക്ക് എതിരെയല്ല പ്രതിഷേധം. പരമ്പരാഗത കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതിലാണ് ഞങ്ങള്‍ക്ക് അമ്പരപ്പ്'- സമരക്കാരില്‍ ഒരാളായ കൃഷന്‍ കുമാര്‍ പറഞ്ഞു.

'ഇതൊരു സാധാരണ ഡിപ്പാര്‍ട്ട്‌മെന്റ് അല്ല. സംസ്‌കൃത വിദ്യ ധര്‍മ വിജ്ഞാന്‍ (എസ്വിഡിവി) വിഭാഗത്തില്‍ നിന്നു വെറും ഭാഷ മാത്രമല്ല പഠിക്കുന്നത്, നമ്മുടെ സംസ്‌കാരം കൂടിയാണ്. അദ്ദേഹത്തിനു പഠിപ്പിക്കണം എന്നുണ്ടെങ്കില്‍ സംസ്‌കൃത വിഭാഗത്തിലേക്കു പോകാം. എന്നാല്‍ ഇവിടെ അനുവദിക്കില്ല.'- കൃഷന്‍ വ്യക്തമാക്കി. പാരമ്പര്യ ഇന്ത്യന്‍ ശാസ്ത്രം, സംസ്‌കൃതം, സാഹിത്യം എന്നിവയുടെ സംരക്ഷണത്തിനും പഠനത്തിനുമായി 1918-ല്‍ ആണ് എസ്വിഡിവി ആരംഭിച്ചത്. സംസ്‌കൃതത്തിനു വേറെ വകുപ്പുണ്ട്.

ഫിറോസ് ഖാന്‍ അനുയോജ്യനായ വ്യക്തിയാണെന്നും എല്ലാ നടപടികളും പാലിച്ചാണ് നിയമിച്ചതെന്നുമാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്. 'വിദ്യാര്‍ഥികള്‍ പറയുന്നു, ഫിറോസ് ഖാന്റെ നിയമനം എസ്വിഡിവിയുടെ സംസ്‌കാരത്തിനു യോജിച്ചതല്ലെന്ന്. ഭരണഘടനയ്ക്കും സര്‍വകലാശാലാ നിയമങ്ങള്‍ക്കും അനുസരിച്ചാണു ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയാറാണ്'- ബിഎച്ച്യു ചീഫ് പ്രോക്ടര്‍ ഒ.പി.റായ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (6 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (21 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (32 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (43 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (55 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (11 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

Malayali Vartha Recommends