ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് കടത്തി വിടാതെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗിലെ പ്രക്ഷോഭകരുടെ കാടത്തം

ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് കടത്തി വിടാതെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ ബാഗിലെ പ്രക്ഷോഭകരുടെ കാടത്തം. ശ്വാസം തടസം നേരിട്ട് ഗുരുതരവസ്ഥയിലായ 44 വയസുകാരി മായാവതിയെന്ന സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി എത്തിയ ആംബുലന്‍സാണ് പ്രക്ഷോഭകര്‍ കടത്തി വിടാഞ്ഞത്. ഇവരുടെ ഭര്‍ത്താവ് ദേവതാ പ്രസാദ് മൗര്യ ആംബുലന്‍സ് ഡ്രൈവറോട് വേഗം വരാനും അല്ലാത്തപക്ഷം തന്റെ ഭാര്യ ഉടന്‍ മരിക്കുമെന്നും അലറി വിളിച്ച് കരയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ചെവി കൊള്ളാതെ പ്രക്ഷോഭകര്‍ ആംബുലന്‍സ് കടത്തി വിടാന്‍ തയ്യാറായില്ല.
ശനിയാഴ്ച മുതല്‍ ഭാര്യക്ക് ശ്വാസ തടസം നേരിടുന്നുണ്ടെന്ന് ദേവതാ പ്രസാദ് പറയുന്നു. എന്തെങ്കിലും എന്റെ ഭാര്യക്ക് സംഭവിച്ചാല്‍ അതിന് ഉത്തരാവാദികള്‍ ഷഹീന്‍ ബാഗിലെ പൗരത്വ വിരുദ്ധ പ്രക്ഷോഭകരാണെന്ന് ദേവതാ പ്രസാദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആംബുലന്‍സ് കടത്തി വിടാത്തതിനെ തുടര്‍ന്ന് ദേവതാ പ്രസാദ് ഓട്ടോയിലാണ് ഭാര്യയെ ആശുപത്രിയിലെത്തിച്ചത്. ദല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മായാവതി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനിടയിലേക്ക് തോക്കുമായി യുവാവ് കടന്നുവന്നു. തിങ്കളാഴ്ചയാണ് പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് രണ്ട് പേര്‍ കടന്നുവന്നത്. അതില്‍ ഒരാളുടെ കയ്യില്‍ തോക്കുണ്ടായിരുന്നു.
പ്രതിഷേധം നടത്തുന്നവരെ ശല്യപ്പെടുത്തുകയും പ്രതിഷേധക്കാരോട് ഷഹീന്‍ ബാഗ് വിട്ട് പോകണമെന്നും തോക്കുമായി എത്തിയവര്‍ ആവശ്യപ്പെട്ടു.
തോക്കുമായി എത്തിയവരെ പ്രതിഷേധക്കാര്‍ പിടികൂടി മടക്കി അയയ്ക്കുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ യുവാവിന്റെ കയ്യില്‍ നിന്നും തോക്ക് പിടിച്ചു വാങ്ങുകയും യുവാവിനെ അക്രമിക്കുകയും ചെയ്തു. യുവാവിനെ പിടികൂടുന്നതിന്റെയും മടക്കിയയക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഷഹീന്‍ബാഗിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ സംഭവം ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. തോക്ക് കണ്ടാല്‍ ലൈസന്‍സുള്ളതായി തോന്നുന്നുവെന്നാണ് ദല്‍ഹി പൊലീസ് പറഞ്ഞത്. ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിരവധി ആളുകളാണ് സമരം ചെയ്യുന്നത്.
പൗരത്വ പ്രതിഷേധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധം നിലവിലെ സംവിധാനത്തെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമാണ്. സമാധാന പ്രിയരായ ഭൂരിപക്ഷത്തെ ന്യൂനപക്ഷം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് ഷഹീന്‍ ബാഗ്. നിയമം അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോകണം. സുപ്രീം കോടതി മറുപടി നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്. എന്നിട്ടും സമരം തുടരുകയാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മോദി വിരോധമാണ് ഇതിന് പിന്നിലെന്ന് രവിശങ്കള്‍ പ്രസാദ് വിമര്‍ശിച്ചു. 2010 മാര്‍ച്ച് 12 ന് കോണ്ഗ്രസ് ഇറക്കിയ വിജ്ഞാപനത്തില്‍ തന്നെ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കൊണ്ടുവരും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ വെട്ടിമുറിക്കണം എന്ന് പറഞ്ഞ ജെ എന്‍ യുവില്‍ രാഹുല്‍ ഗാന്ധിയും, കെജ്രിവാളും പോയി. അവര്‍ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ശശി തരൂര്‍, ഇന്ത്യയെ ഹിന്ദു പാക്‌സിക്കാന്‍ എന്ന് വിളിച്ചയാളാണെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്ഥാന്‍ പ്രേമം വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha