പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ.കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു

പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്ത്. മുംബൈയിലായിരുന്നു അറസ്റ്റ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിസംബര്‍ 12നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ സി.എ.എക്കെതിരെ പ്രസംഗിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കായാണ് കഫീല്‍ ഖാന്‍ മുംബൈയില്‍എത്തിയത്.
ഷഹീന്‍ബാഗ് സമരത്തിന് പിന്തുണ നല്‍കി മുംബൈയിലും സമാന രീതിയില്‍ സമരം ആരംഭിച്ചിരുന്നു. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായാണ് കഫീല്‍ ഖാന്റെ മുംബൈയിലെത്തിയത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്.
അന്ന് സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി ഡോക്ടര്‍. പക്ഷേ, സംഭവത്തിന് പിന്നാലെ സസ്പെന്‍ഷനിലായ കഫീല്‍ ഖാന്‍ 9 മാസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha