ആദ്യം ഒവൈസി, ഇപ്പോ കഫീല്‍ ഖാന്‍; പൗരത്വ നിയമ ഭേദഗതിക്കെതിരെന്ന പേരില്‍ മത വിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെന്ന പേരില്‍ മത വിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍. മത വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുന്നതായും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ അലീഗഢില്‍ നടത്തിയ പ്രസംഗത്തില്‍ വിദ്വേഷം പരത്തുന്ന വാചകങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഉത്തര്‍പ്രദേശ് പോലീസാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നടപടി സ്വീകരിച്ചത്.
മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് യുപി പോലീസിന്റെ ആരോപണം. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാന്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷം സസ്‌പെന്‍ഷനും അനുഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha