കുട്ടികളുടെ കൈയ്യില്‍ കല്ലുകൊടുത്തവരെ നിങ്ങള്‍...; ആം ആദ്മി പാര്‍ട്ടിക്കു നേരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ആം ആദ്മി പാര്‍ട്ടിക്കു നേരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ക്കൊപ്പമാണ് ആം ആദ്മി പാര്‍ട്ടി നില്‍ക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഡല്‍ഹിയിലെ ഒരു പൊതുപാരിടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അധികാരത്തിലെത്തിയ ശേഷം ആം ആദ്മി നേതാക്കള്‍ രാജ്യത്തെ വിഭജിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയാണ്. ആം ആദ്മി നേതാക്കള്‍ സീലംപൂരില്‍ പോലീസിനു നേരെ കല്ലെറിയാന്‍ കുട്ടികളുടെ കൈയ്യില്‍ കല്ലുകൊടുത്തെന്ന്് സ്മൃതി ഇറാനി ആരോപിച്ചു.
ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha