ലൈക്കിനേക്കാള്‍ ഏറെ ഡിസ്ലൈക്കുകള്‍; ബിജെപി പുറത്തിറക്കിയ ഗാനത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ മോശം പ്രതികരണം

ബിജെപി പുറത്തിറക്കിയ ഗാനത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ മോശം പ്രതികരണം. ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി പുറത്തിറക്കിയ ഗാനത്തിനാണ് ഡിസ്‌ലൈക്കുകളുടെ പൂരം. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഇറക്കിയ പ്രചാരണഗാനത്തോട് ഡിസ്‍ലൈക്ക് അടിച്ചാണ് നിരവധിപേർ പ്രതികരിച്ചിരിക്കുന്നത്.
ദില്ലിയില്‍ പ്രതിഷേധിക്കുന്നവരെയെല്ലാം തുരത്തിയോടിക്കണം, അര്‍ബന്‍ നക്സലുകള്‍ക്ക് ഇവിടെ ഇടമില്ല തുടങ്ങിയ ആശയങ്ങളാണ് ബിജെപി ഗാനത്തിലൂടെ പങ്കുവയ്ക്കുന്നത്. ജനുവരി 31നാണ് 2.08 മിനിറ്റ് ദൈര്‍ഘ്യം വരുന്ന പ്രചാരണഗാനം പുറത്ത് വന്നത്. അഞ്ച് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഇതിനകം ഈ ഗാനം കണ്ടു കഴിഞ്ഞു. എന്നാല്‍, വെറും അയ്യായിരത്തിന് അടുത്ത് ആളുകള്‍ മാത്രമാണ് ഗാനത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്.
ഗാനത്തിന് ഒരു ലക്ഷത്തിന് മുകളിലേക്ക് ഡിസ്‍ലൈക്കുകള്‍ വന്നിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ളവര്‍ ഗാനത്തോട് പ്രതികരിച്ച് കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണെന്നും കലാപമുണ്ടാക്കാന്‍ കുറക്കുന്മാരെ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രവര്‍ത്തിക്കുകയാണെന്നുമൊക്കെയാണ് വിമര്‍ശന കമന്‍റുകള്‍ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha