ആ ചരിത്ര സംഭവവും മോഡി സര്‍ക്കാറിന്... ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാക്ക് നീക്കം ചെയ്തു; നുണ എന്ന അര്‍ത്ഥം വരുന്ന 'ഝൂട്ട്' എന്ന വാക്കാണ് ഒഴിവാക്കിയത്

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാക്ക് നീക്കം ചെയ്യുന്നത് അപൂര്‍വ്വ നടപടിയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ പ്രസംഗത്തിനിടെ ഉപയോഗിച്ച ഒരു വാക്കാണ് രാജ്യസഭയിലെ സഭാരേഖകളില്‍ നിന്ന് ഒഴിവാക്കിയത്. നുണ എന്ന അര്‍ത്ഥം വരുന്ന 'ഝൂട്ട്' എന്ന വാക്കാണ് ഒഴിവാക്കിയത്. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ സംബന്ധിച്ച പരാമര്‍ശം നടത്തുമ്പോഴാണ് പ്രധാമന്ത്രി ഝൂട്ട് എന്ന വാക്ക് ഉപയോഗിച്ചത്. പ്രധാനമന്ത്രിയുടെ ഈ പ്രയോഗം രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഈ നുണ എന്ന വാക്ക് നീക്കം ചെയ്തത്.
https://www.facebook.com/Malayalivartha