രാജ്യ തലസ്ഥാനത്ത് ഇന്ന് വിധിയെഴുത്ത്..... അഞ്ച് വര്‍ഷത്തെ ഭരണമികവ് വോട്ടാക്കി ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമോ? കേന്ദ്രഭരണത്തിന്റെ സ്വാധീനവും വോട്ടുകളുടെ ധ്രുവീകരണവും ഉപയോഗിച്ച് ബി.ജെ.പി. ഭരണം പിടിക്കുമോ ? ഡല്‍ഹി നിയമസഭയിലേക്കുള്ള 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്, രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് പോളിങ്, ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍

രാജ്യ തലസ്ഥാനത്ത് ഇന്ന് വിധിയെഴുത്ത്. രാജ്യവും രാജ്യാന്തരസമൂഹവും കാത്തിരിക്കുന്ന ജനവിധിക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെ ഭരണമികവ് വോട്ടാക്കി ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമോ? കേന്ദ്രഭരണത്തിന്റെ സ്വാധീനവും വോട്ടുകളുടെ ധ്രുവീകരണവും ഉപയോഗിച്ച് ബി.ജെ.പി. ഭരണം പിടിക്കുമോ ? വോട്ടുകള്‍ ചിതറിച്ച് കോണ്‍ഗ്രസ് സീറ്റ് നില മെച്ചപ്പടുത്തുമോ? എന്നീ നിര്‍ണായകചോദ്യങ്ങളാണ് ഇക്കുറി മുഴങ്ങുന്നത്. ഡല്‍ഹി നിയമസഭയിലേക്കുള്ള 70 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.എഴുപത് സീറ്റുകളിലും ത്രികോണമത്സരമാണ്. ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
എന്നാല്‍ ബി.ജെ.പി. 67 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷികളായ ജെ.ഡി.യു. രണ്ട് സീറ്റുകളിലും എല്‍.ജെ.പി. ഒരു സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് 66 സീറ്റിലും യു.പി.എ. ഘടകകക്ഷിയായ ആര്‍.ജെ.ഡി. നാല് സീറ്റിലും മത്സര രംഗത്തുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലും സ്ഥാനാര്‍ഥികളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ വമ്പന്‍പ്രചാരകര്‍ ബി.ജെ.പി.ക്ക് വേണ്ടിയും രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തുടങ്ങിയവര്‍ കോണ്‍ഗ്രസിനായും അണിനിരന്നു. അരവിന്ദ് കെജ്രിവാള്‍ മാത്രമായിരുന്നു എ.എ.പി.യുടെ മുഖ്യപ്രചാരകന്‍. വികസനചര്‍ച്ച ഉയര്‍ത്തിയാണ് പ്രചാരണം തുടങ്ങിയതെങ്കിലും ബി.ജെ.പി.യുടെ തന്ത്രപരമായ സമീപനത്തിലൂടെ വര്‍ഗീയവിഷയങ്ങളെ കേന്ദ്രീകരിച്ചാണ് പ്രചാരണം അവസാനിച്ചത്.
പൗരത്വ നിയമം, പ്രതിഷേധങ്ങള്‍, ഷഹീന്‍ബാഗിലെ രാപകല്‍ സമരം, ജെ.എന്‍.യു. ആക്രമണം, സവാള വിലക്കയറ്റം, തൊഴിലില്ലായ്മ, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രചരണത്തില്‍ മുന്നില്‍നിന്നത്. വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് പോളിങ് സമയം. പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബൂത്തുകളില്‍ കനത്തസുരക്ഷ ഉറപ്പാക്കി.
https://www.facebook.com/Malayalivartha