കരുത്ത് കാട്ടാൻ 'പ്രണാഷ്'; ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രഹാറിന്റെ പിൻഗാമിയെ വികസിപ്പിച്ചെടുക്കാൻ ഡി.ആർ ഡി.ഒ.

ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രഹാറിന്റെ പിൻഗാമിയെ വികസിപ്പിച്ചെടുക്കാൻ ഡി.ആർ ഡി.ഒ. യുദ്ധമുഖത്ത് ഉപയോഗിക്കാവുന്ന പുതിയ മിസൈല്‍ ആണ് ഡിആര്‍ഡിഒ വികസിപ്പിക്കുന്നത്. 200 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രണാഷ് എന്നാണ് മിസൈലിന് പേരിട്ടിരിക്കുന്നത്.
150 കിലോമീറ്റർ ദൂരപരിധിയുള്ള പ്രഹാർ മിസൈലിന്റെ കുറച്ചുകൂടി ശക്തമായ പതിപ്പ് ദീർഘകാലമായി സൈന്യം ആവശ്യപ്പെടുന്ന ഒന്നാണ്. പ്രധാനമായും സുഹൃദ് രാജ്യങ്ങൾക്ക് വിപണനം ചെയ്യാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഭൗമ-ഭൗമ ബാലിസ്റ്റിക് മിസൈലായ പ്രണാഷ്, ഹ്രസ്വ മിസൈലുകളിൽ, ലോകത്തിലെ തന്നെ ഏറ്റവും ഉത്പാദനച്ചിലവ് കുറഞ്ഞ മിസൈൽ ആയിരിക്കുമെന്ന് പ്രതിരോധ ഗവേഷണ വകുപ്പ് വെളിപ്പെടുത്തി.
നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാഷ്. 150 കിലോമീറ്ററാണ് പ്രഹാറിന്റെ പ്രഹര പരിധി.
എന്നാൽ പ്രണാഷ് മിസൈലിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 2021ല്‍ മിസൈലിന്റെ പരീക്ഷണങ്ങള്‍ ആരംഭിക്കും. ഒരു ഘട്ടം മാത്രമുള്ള ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനായിരിക്കും മിസൈലിനുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. ഹൃസ്വദൂര മിസൈലായ പൃഥ്വിക്ക് പകരക്കാരാനാകാനാണ് പ്രഹാര്‍ മിസൈല്‍ അണിയിച്ചൊരുക്കിയത്. പൃഥ്വി ദ്രവ ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈലാണ്. അടിയന്തര ഘട്ടങ്ങളില്‍ പെട്ടന്ന് തയ്യാറാക്കി വിക്ഷേപിക്കാന്‍ ഇതിനാല്‍ സാധിക്കില്ല. ഇതേതുടര്‍ന്നാണ് ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ നിര്‍മിക്കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചത്. ഖര ഇന്ധനമുപയോഗിക്കുന്ന മിസൈലുകള്‍ വളരെ പെട്ടന്ന് ഉപയോഗിക്കാന്‍ സാധിക്കും.
പ്രണാഷ് മിസൈല്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും ഡിആര്‍ഡിഒയ്ക്ക് പദ്ധതിയുണ്ട്. സമാനമായ പ്രഹരപരിധിയുള്ള ലോകത്തെ മറ്റ് മിസൈലുകളേക്കാള്‍ വിലകുറഞ്ഞതും കാര്യക്ഷമവുമാണ് പ്രണാഷെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.
മാത്രവുമല്ല ആയുധ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 35,000 കോടിയുടെ ആയുധ കയറ്റുമതി എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയുധ കയറ്റുമതിയില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നില്‍ എത്തിപ്പെടുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി വര്‍ഷങ്ങളോളം നിലനിര്‍ത്തിയിരുന്നത് ഇന്ത്യയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഒന്നാം സ്ഥാനത്ത് നിന്നിരുന്നു ഇന്ത്യയെ പിന്തള്ളി സൗദി അറേബ്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ആയുധങ്ങളുടെ കാര്യത്തില്‍ വിദേശ കമ്പനികളേയും രാജ്യങ്ങളേയും രാജ്യങ്ങളെയും ആശ്രയിക്കുന്ന സ്വഭാവത്തില്‍ ഗണ്യമായ കുറവുവരുത്തി അവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിമൂലം ആയുധം ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ 85 രാജ്യങ്ങള്‍ രംഗത്തവന്നിട്ടുണ്ട്. ഈ രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധരെ വിളിച്ച് രാജ്യത്തിന്‍റെ ആയുധ നിര്‍മ്മാണ വൈദഗ്ധ്യം ഇന്ത്യ അറിയിച്ചു കൊടുത്തിട്ടുണ്ട്. ഈ നയതന്ത്ര ഉദ്യോഗസ്ഥരായിരിക്കും ആയുധ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ശേഷിയെപറ്റി തങ്ങളുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകളെ ബോധ്യപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha