ആ ലക്ഷ്യം നിര്‍ണായകം; ഇത്തവണ ദില്ലി സാക്ഷ്യം വഹിക്കുന്നത് സമീപകാലത്തെ ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പിന്

ദല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടിങ്ങിന് തുടക്കമായി. വൈകീട്ട് നാല് മണിവരെയാണ് പോളിങ്. 70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
1,46,92,136 വോട്ടര്‍മാരാണ് ദല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 81 ലക്ഷത്തോളം പുരുഷ വോട്ടര്‍മാരും 66 ലക്ഷം സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.11 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി പോലീസിലെ നാല്‍പതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്. 13,750 പോളിങ് സ്റ്റേഷനുകളില്‍ 2,689 ഇടത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഷഹീന്‍ബാഗ് സമരം നടക്കുന്ന അഞ്ചുബൂത്തുകളിലും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമീപകാലത്തെ ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പിനാണ് ഇത്തവണ ദില്ലി സാക്ഷ്യം വഹിക്കുന്നത്. വോട്ടെടുപ്പായതിനാല്‍ രാവിലെ നാലുമണിമുതല്‍ തന്നെ ദല്‍ഹി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ബിജെപിക്കുവേണ്ടി സംസ്ഥാനത്ത് സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടായിരുന്നു.
ആംആദ്മി പാര്‍ട്ടിയെ അരവിന്ദ് കെജ്രിവാളും, കോണ്‍ഗ്രസ്സിനെ രാഹുലും പ്രിയങ്കയും ചേര്‍ന്നാണ് നയിച്ചത്. സമീപകാലത്ത് കണ്ട ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പാണ് ഇത്തവണ ദല്‍ഹി അഭിമുഖീകരിക്കുന്നത്. വോട്ടെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കൊണാട്ട്‌പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു.
എഴുപത് മണ്ഡലങ്ങളില്‍ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും എഎപിയും ബിജെപിയും തന്നെയാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. അതേസമയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത് എഎപിക്ക് ക്ഷീണമായിട്ടുണ്ട്. രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
https://www.facebook.com/Malayalivartha