ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു... പോലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം ഉണ്ടായിരുന്ന സബ് ഇന്‍സ്പെക്ടറാണ് വെടിയുതിര്‍ത്തത്

ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സോനിപത് സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ പ്രീതി അഹ് ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം ഉണ്ടായിരുന്ന ദീപാന്‍ഷു രഥി എന്ന യുവാവാണ് വെടിയുതിര്‍ത്തത്. ദീപാന്‍ഷു പിന്നീട് ആത്മഹത്യ ചെയ്തു. പത്പര്‍ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് പ്രീതി.
മെട്രോ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പ്രീതിയുടെ നേരെ ദീപാന്‍ഷു വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ മൂന്നുതവണ വെടിയേറ്റ പ്രീതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ദീപാന്‍ഷുവിന് പ്രീതിയോട് പ്രണയമായിരുന്നുവെന്നും എന്നാല്‍ അവര്‍ ഇത് നിരസിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് സൂചന. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രീതിയുടെ ശരീരം മൃതദേഹ പരിശോധനയ്ക്കായി കൊണ്ടുപോയി.
https://www.facebook.com/Malayalivartha