യെദിയൂരപ്പയ്ക്ക് അമിത്ഷായുടെ മറുപടി; പൗരത്വ നിയമഭേദഗതിക്ക് പിന്നാലെ കര്‍ണാടകയില്‍ ബംഗ്ലാദേശികളെന്നാരോപിച്ച് വടക്കേ ഇന്ത്യക്കാരേയും ബലമായി ഒഴിപ്പിക്കുന്നെന്ന പരാതി ശക്തമാകുന്നു

പൗരത്വ നിയമഭേദഗതിക്ക് പിന്നാലെ കര്‍ണാടകയില്‍ ബംഗ്ലാദേശികളെന്നാരോപിച്ച് വടക്കേ ഇന്ത്യക്കാരേയും ബലമായി ഒഴിപ്പിക്കുന്നെന്ന പരാതി ശക്തമാകുന്നു. കഴിഞ്ഞ മാസം അനധികൃത കയ്യേറ്റമെന്നപേരില്‍ ബെലന്തൂരില്‍ നൂറോളം വീടുകള്‍ ഇടിച്ചു നിരത്തിയ നടപടി ആദ്യം ന്യായീകരിച്ച ഉദ്യാഗസ്ഥര്‍ പിന്നീട് നിലപാട് മാറ്റി.
ബെലന്തൂര്‍, വര്‍ത്തൂര്‍ മേഖലകളിലാണ് ബെംഗളൂരു മഹാനഗരസഭയുടെ നേതൃത്വത്തില്‍ കുടിലുകള്‍ ഇടിച്ചു നിരത്തിയത്. ബെംഗ്ലാദേശ് കുടിയേറ്റക്കാരുണ്ടെന്നുപറഞ്ഞാണ് നടപടിയെന്ന് താമസക്കാര്‍ ആരോപിച്ചെങ്കിലും, അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറി കുടില്‍ നിര്‍മിച്ചതിനാലാണ് ഇടിച്ചുനിരത്തലെന്നായിരുന്നു ബിബിഎംപിയുടെ ആദ്യ വിശദീകരണം.
എന്നാല്‍ ഇതിന് പിന്നാലെ നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടും കൃത്യമായ വിശദീകരണം നല്‍കാതെയും ബിബിഎംപി തടിതപ്പി. നിലവില്‍ കുടില്‍കെട്ടി താമസിക്കുന്നവരോടും ഒഴിഞ്ഞുപോകാനാണ് നിര്‍ദേശം. ആസാം, ത്രിപുര, മണിപ്പൂര്‍ സ്വദേശികളാണ് കുടിയിറക്കലിന് ഇരയായവരിലേറെയും തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും അവ പരിശോധിക്കാന്‍ പോലും തയ്യാറാകാതെയുള്ള ഇടിച്ചുനിരത്തല്‍ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് പകരം, വടക്കേ ഇന്ത്യയില്‍ നിന്ന് ജോലിതേടിയെത്തിവരെ മുഴുവന്‍ ഒഴിപ്പിക്കുന്ന രീതിയിലാണ് അധികൃതരുടെ നിലപാട്.
https://www.facebook.com/Malayalivartha