പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ; രാത്രിയിൽ അതേ യുവാവിന്റെ രൂപം സെല്ലിൽ; നൈറ്റ് ഡ്യൂട്ടിയില്‍ ജോലി ചെയ്യാൻ ഭയന്നു പൊലീസുകാര്‍ ... പ്രേതഭീതി അകറ്റാന്‍ ഹനുമാന്‍ ചാലീസ മന്ത്രം ചൊല്ലി പൊലീസുകാര്‍; ഞെട്ടലോടെ നാട്ടുകാരും

പ്രേത ഭീതിയിലാണ് ഉത്തര്‍ പ്രദേശിലെ ഒരു പോലീസ് സ്റ്റേഷന്‍. ആഴ്ചകള്‍ക്ക് മുൻപ് പോലീസ് സ്റ്റേഷനില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു. പിന്നീട് യുവാവിനോട് രൂപ സാദൃശ്യമുള്ള പ്രേതത്തെ കണ്ട് ഭയന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ന്യൂസ് ഏജന്‍സിയായ ഐ്‌എഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മീററ്റ് ജില്ലയിലെ ടിപി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തു വരുന്നത്. പൊലീസുകാരുടെ മൂന്നാംമുറ പ്രയോഗത്തെ തുടര്‍ന്ന് മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയരുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് നൈറ്റ് ഡ്യൂട്ടിയില്‍ ജോലി ചെയ്യവേ, അതേ യുവാവിനെ തന്നെ കണ്ട് ഭയന്നു എന്നാണ് പൊലീസുകാര്‍ പറയുന്നത്. പ്രേതഭീതി അകറ്റാന്‍ പൊലീസുകാര്‍ ഹനുമാന്‍ ചാലീസ മന്ത്രം ചൊല്ലിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റേഷനില്‍ ഹനുമാന്റെ വിഗ്രഹം സ്ഥാപിക്കാനും പൊലീസുകാര്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രേതത്തെ കണ്ടു എന്ന വാര്‍ത്തകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് ചന്ദ്ര നിഷേധിച്ചു. എന്നാല്‍ സ്റ്റേഷനില്‍ ഹനുമാന്‍ ചാലീസ മന്ത്രം ചൊല്ലി എന്ന കാര്യം അദ്ദേഹം സമ്മതിച്ചു. 'പൊലീസ് സ്റ്റേഷന്‍ എന്റെ വീടു പോലെയാണ്. അതിനാല്‍ ഞങ്ങള്‍ ഇവിടെ ഹോമം നടത്തി'- ദിനേഷ് ചന്ദ്ര പറഞ്ഞു.
https://www.facebook.com/Malayalivartha