നിങ്ങൾക്ക് മാർച്ച് വരെ സമയമുണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്ത്യശാസനവുമായി മുൻ ഐഎഎസ് ഒാഫീസർ കണ്ണൻ ഗോപിനാഥൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്ത്യശാസനവുമായി മുൻ ഐഎഎസ് ഒാഫീസർ കണ്ണൻ ഗോപിനാഥൻ. ട്വിറ്ററിലൂടെയാണ് കണ്ണൻ ദേശീയ ജനസംഖ്യാ രജിസ്റ്റർ പിൻവലിക്കണമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. "പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ എൻ.പി.ആർ വിജ്ഞാപനം പിൻവലിക്കാൻ നിങ്ങൾക്ക് മാർച്ച് വരെ സമയമുണ്ട്. അത് കഴിഞ്ഞാല്‍, ഞങ്ങൾ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍.പി.ആര്‍ പിൻവലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങൾക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,” കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.
“ഞങ്ങൾ നരേന്ദ്ര മോദിയോട് ഇത് ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. എൻ.ആർ.സിയുടെ ആദ്യപടിയാണ് എൻ.പി.ആർ എന്നാണ് നിങ്ങളുടെ സർക്കാർ പറയുന്നത്. എൻ.ആർ.സിയുടെ നടപടിക്രമങ്ങളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും നിങ്ങൾ പറയുന്നു. ഇതില്‍ പൊരുത്തക്കേടില്ലേ? നിങ്ങൾ ഇതുവരെ എൻ.ആർ.സിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് എൻ.പി.ആർ ഇപ്പോൾ നടപ്പിലാക്കുന്നത്? അതുകൊണ്ട് തന്നെ എൻ.ആർ.സിയിൽ വ്യക്തത ഉണ്ടാകുന്നതുവരെ എൻ.പി.ആർ നിർത്തിവെക്കണം.” - കണ്ണന്‍ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ഒാഗസ്റ്റിൽ സിവിൽസർവീസ് പദവി രാജിവച്ചിരുന്നു.
https://www.facebook.com/Malayalivartha