ഡല്‍ഹിയുടേയും രാജ്യത്തിന്‍റെയും ഉത്തരവാദിത്തം സ്ത്രീകൾക്കുണ്ടെന്ന് കേജരിവാൾ; 'വോട്ട് ആര്‍ക്കെന്ന് പുരുഷന്‍മാരുമായി ചര്‍ച്ച ചെയ്യണമെന്ന് സ്മൃതി ഇറാനി; വാക്‌പോര്

നിയമസഭ വോട്ടെടുപ്പ് നടക്കുന്ന ഇന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും എല്ലാ സ്ത്രീകളോടുമാണ് അഭ്യര്‍ഥിക്കുന്നത്. വീടിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുന്നത് പോലെ, ഡല്‍ഹിയുടേയും രാജ്യത്തിന്‍റെയും ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. വീട്ടിലെ പുരുഷന്‍മാരെയും കൂട്ടി എല്ലാ സ്ത്രീകളും പോയി വോട്ട് ചെയ്യണം. ആര്‍ക്ക് വോട്ട് ചെയ്യുന്നതാണ് ശരിയെന്ന് പുരുഷന്‍മാരുമായി ചര്‍ച്ച ചെയ്യണം -എന്നായിരുന്നു കെജ്‌രിവാളിന്‍റെ ട്വീറ്റ്. കെജ്‌രിവാളിന്‍റെ ഈ ട്വീറ്റാണ് സ്മൃതി ആയുധമാക്കിയത്
പുരുഷന്‍മാരുമായി ചര്‍ച്ച ചെയ്യണം എന്ന ഉപദേശത്തെ വിമര്‍ശിച്ചാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സ്വയം തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് കഴിവുണ്ടെന്ന് താങ്കള്‍ കരുതുന്നില്ലേ എന്ന് സ്മൃതി ചോദിച്ചു.
https://www.facebook.com/Malayalivartha