യൂബര്‍ ഡ്രൈവർക്ക് ബിജെപിയുടെ അവാർഡ്; പൗരത്വനിയമത്തിനെതിരെ സംസാരിച്ച യാത്രക്കാരനെ പൊലീസിലേല്‍പിച്ച യൂബര്‍ ഡ്രൈവർക്ക് ബിജെപിയുടെ ആദരം

പൗരത്വനിയമത്തിനെതിരെ സംസാരിച്ച യാത്രക്കാരനെ പൊലീസിലേല്‍പിച്ച യൂബര്‍ ഡ്രൈവർക്ക് ബിജെപിയുടെ ആദരം. കവി ബാപ്പാദിത്യയെയാണ് പൗരത്വനിയമത്തിനെതിരെ സംസാരിച്ചതിന് ഡ്രൈവര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. ബുധനാഴ്ച രാത്രി മുംബൈയിലെ ജുഹുവില്‍ നിന്നും കുര്‍ലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച െ്രെഡവര്‍ എടിഎമ്മില്‍ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിര്‍ത്തി. പിന്നീട് തിരിച്ചെത്തിയത് പൊലീസുമായാണ്. പോലീസ് വന്നപ്പോഴാണ് യാത്രക്കാരൻ സംഭവം അറിയുന്നത്. താനൊരു രാജ്യദ്രോഹി ആണത്രേ.
പിന്നാലെ ബാപ്പാദിത്യക്ക് ഊബർ ദ്രവറിന്റെ വക ഒരു ഉപദേശവും ഉണ്ടായിരുന്നു, നിങ്ങൾ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതില്‍ തന്നോട് നന്ദി പറയുകയാണ് വേണ്ടതെന്നായിരുന്നു ഊബർ ഡ്രൈവറുടെ ഉപദേശം. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ ഡ്രൈവറെ യൂബര്‍ സസ്‌പെന്റ് ചെയ്തിരുന്നു.
പിന്നാലെ യൂബര്‍ ഡ്രൈവർക്ക് ആദരവുമായി ബിജെപിയും രംഗത്തെത്തി. പൗരത്വനിയമത്തിനെതിറായി സംസാരിച്ച വ്യക്തിയെ പോലീസിൽ ഏൽപ്പിച്ചതോടെ അദ്ദേഹം ഒരു ജാഗ്രതയുള്ള പൗരന്റെ കടമയാണ് നിറവേറ്റിയതെന്നാണ് ബിജെപി മുംബൈ പ്രസിഡന്റ് എംപി ലോഥയുടെ പ്രതികരണം. ലോഥയുടെ നേതൃത്വത്തിലായിരുന്നു അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. അദ്ദേഹത്തിനെതിരെ യൂബര്‍ കൈക്കൊണ്ട നടപടിയാണ് തെറ്റായ കാര്യം. ജാഗ്രതയുള്ള ഒരു ഇന്ത്യന്‍ പൗരന്റെ കടമയാണ് അദ്ദേഹം കാണിച്ചത്. നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും ബിജെപി നേതാവ് പറഞ്ഞു. .
ഷഹീന്‍ബാഗില്‍ പൗരത്വനിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച ഡ്രൈവർ എടിഎമ്മിൽ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിർത്തി. പിന്നീട് തിരിച്ചെത്തിയത് പൊലീസുമായാണ്. ബൊപ്പാദിത്യയുടെ കയ്യിലുണ്ടായിരുന്ന ഡഫ്‍ലി എന്ന വാദ്യോപകരണത്തെക്കുറിച്ചും അഡ്രസ് എന്താണെന്നും പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചു. ജയ്പൂരിൽ നിന്നാണെന്ന് മറുപടി പറഞ്ഞതായി ബപ്പാദിത്യ വ്യക്തമാക്കി.
താൻ ഒരു കമ്യൂണിസ്റ്റാണെന്നും രാജ്യത്തെ കത്തിക്കാൻ പദ്ധതിയിടുന്നതായും മുംബൈയിൽ ഒരു ഷഹീൻബാഗ് സൃഷ്ടിക്കുന്നതിനെക്കുറിച്ച് പറഞ്ഞതായും ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തിയെന്ന് ബപ്പാദിത്യ കൂട്ടിച്ചേർത്തു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നായിരുന്നു ഡ്രൈവറുടെ അവകാശവാദം. താൻ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതിൽ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഡ്രൈവർ പറഞ്ഞതായി ബപ്പാദിത്യ പറയുന്നു. അച്ഛന്റെ ശമ്പളം എത്രയാണെന്നും ജോലിയില്ലാതെ എങ്ങനെയാണ് ജീവിക്കുന്നതെന്നും പൊലീസ് ചോദിച്ചതായും ബൊപ്പാദിത്യ പറഞ്ഞു. മറ്റൊരു സാമൂഹ്യപ്രവർത്തകനായ എസ്, ഗോഹിൽ എത്തിയതിന് ശേഷം പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്.
https://www.facebook.com/Malayalivartha