15-ാം വയസ്സില്‍ വീടും നാടും ഉപേക്ഷിച്ച് നാടുവിട്ടത് ഐഎസില്‍ ചേരാന്‍.....പിന്നീട് ഡച്ചുകാരനായ ഭീകരനില്‍ നിന്ന് ജന്മം നല്‍കിയത് മൂന്നു കുഞ്ഞുങ്ങളെ.... ഭീകരന്റേതാണെങ്കിലും സ്വന്തം രക്തത്തിൽ പിറന്ന മൂന്നു കുഞ്ഞുങ്ങളും മരിച്ചതോടെ ഷമീമ ബീഗം അടപടലം തകർന്നു...ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതോടെ ഷമീമയുടെ ശേഷിക്കുന്ന ജീവിതം സിറിയയ്ക്കുള്ളില്‍ തന്നെ...

15-ാം വയസ്സില്‍ വീടും നാടും ഉപേക്ഷിച്ച് നാടുവിട്ടത് ഐഎസില്‍ ചേരാന്‍.....പിന്നീട് ഡച്ചുകാരനായ ഭീകരനില്‍ നിന്ന് ജന്മം നല്‍കിയത് മൂന്നു കുഞ്ഞുങ്ങളെ.... ഭീകരന്റേതാണെങ്കിലും സ്വന്തം രക്തത്തിൽ പിറന്ന മൂന്നു കുഞ്ഞുങ്ങളും മരിച്ചതോടെ ഷമീമ ബീഗം അടപടലം തകർന്നു...ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതോടെ ഷമീമയുടെ ശേഷിക്കുന്ന ജീവിതം സിറിയയ്ക്കുള്ളില്‍ തന്നെ...
പതിനഞ്ചാം വയസ്സില്‍ ലണ്ടനില്‍ നിന്നു സിറിയയിലേക്ക് നാടുവിട്ട ഷമീമ ബീഗം ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ജിഹാദിവധുവാകുകയായിരുന്നു. എന്നാൽ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിൽ ഷമീമയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു. ഐഎസ് ഭീകരനില്‍ പിറന്ന മൂന്നു കുട്ടികളും മരിച്ചതോടെ ഷമീമ ഒറ്റയ്ക്കായി .
ശക്തികേന്ദ്രമായ സിറിയയില്‍ ഐഎസ് തകര്‍ന്നതോടെ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷമീമ ആഗ്രഹിച്ചു ...എങ്കിലും 'ഭീകരസ്ത്രീ' ആയി മുദ്രകുത്തപ്പെട്ട ഷമീമക്ക് അതത്ര എളുപ്പമായിരുന്നില്ല. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി ഹോം ഓഫീസ് ഷമീമയുടെ നീക്കത്തിന് തടയിട്ടു .
ഇതിനെതിരെ ഷമീമ അപ്പീല്‍ നല്‍കിയെങ്കിലും വിധി പ്രതികൂലമായിരുന്നു.. ഇതോടെ ഷമീമയുടെ ശേഷിക്കുന്ന ജീവിതം സിറിയയ്ക്കുള്ളില്‍ തന്നെ ഒടുങ്ങുമെന്നുറപ്പായി.
ബ്രിട്ടീഷ് സര്‍ക്കാര്‍ തന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരെ ഷമീമ സമര്‍പ്പിച്ച അപ്പീല്‍ ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിക്കളയുകയായിരുന്നു.
ഈസ്റ്റ് ലണ്ടനില്‍ നിന്നും മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ഷമീമ 2015ല്‍ സിറിയയിലേക്ക് മുങ്ങിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കവെയാണ് ഹോം ഓഫീസ് ഷമീമയുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.
ഭീകരവാദത്തിനായി ബ്രിട്ടനില്‍ നിന്നും പോകുന്നവര്‍ ഇവിടേക്ക് തിരിച്ച് വരേണ്ടതില്ലെന്ന ഹോം ഓഫീസിന്റെ കടുത്ത നിലപാടിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. സിറിയയില്‍ ഐഎസ് സജീവമായിരുന്ന കാലത്ത് പ്രവര്‍ത്തനങ്ങളില്‍ ഷമീമയും സജീവമായിരുന്നു. ഐഎസില്‍ ചേര്‍ന്നതില്‍ ഒരിക്കലും ഷമീമ പഞ്ചാത്തപിച്ചിരുന്നതുമില്ല എന്നതും പൗരത്വം റദ്ദാക്കാൻ കാരണമായി
സിറിയിലെ അഭയാര്‍ഥി ക്യാമ്പില്‍ വച്ചാണ് 20-ാം വയസ്സില്‍ മൂന്നാമത്തെ കുഞ്ഞിന് ഷമീമ ജന്മം നല്‍കിയത്. ക്യാമ്പിലെ ദുരിതജീവിതത്തില്‍ നിന്ന് ബ്രിട്ടനിലേക്ക് തന്റെ കുട്ടിയെ കൂട്ടിവരാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇതു സംബന്ധിച്ച് ഷമീമ ഹോം ഓഫീസിന് മുന്നില്‍ അപേക്ഷ നൽകി . എന്നാല്‍ ഭീകരവാദത്തിനായി നാടുവിട്ട ഷമീമയെ ബ്രിട്ടനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് എടുത്തിരുന്നത്.
തുടര്‍ന്ന് സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് ഷമീമയുടെ മൂന്നാമത്തെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടന്‍ പൗരത്വം നിഷേധിച്ചാല്‍ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന് ഷമീമയ്ക്ക് വേണ്ടി നിരവധി പേര്‍ വാദിച്ചിരുന്നു. എന്നാല്‍ ഷമീമയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാല്‍ പരമ്പരാഗതമായി ഷമീമയ്ക്ക് ബംഗ്ലാദേശി പൗരത്വം ലഭിക്കാന്‍ അവകാശമുണ്ടെന്നും സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്‍ നയിച്ച ട്രിബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.
സാജിദ് ജാവിദ് ഹോം സെക്രട്ടറിയായിരുന്ന കാലത്ത് ഷമീമയുടെ പൗരത്വം നിഷേധിച്ചതിലൂടെ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് കണ്ടുപിടിച്ചാണ് ഷമീമയുടെ അപ്പീല്‍ ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞത് .. മറ്റേതെങ്കിലും രാജ്യം പൗരത്വം നല്‍കാനുള്ള സാധ്യതയും വിരളമായതിനാല്‍ ഇവരുടെ ജീവിതം ഇനി സിറിയയില്‍ത്തന്നെ ആയിരിക്കും എന്നുറപ്പായിരിക്കുകയാണ്.
https://www.facebook.com/Malayalivartha