Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

ഞാന്‍ ഇരയുടെ അമ്മയാണ്; എനിക്കും ചില അവകാശങ്ങളുണ്ട്; പ്രതിയുടെ സൗകര്യത്തിന് കേസ് നീട്ടിയത് താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

13 FEBRUARY 2020 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് നിർഭയയുടെ 'അമ്മ. നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ പ്രതി പവൻ ഗുപ്തയുടെ അഭിഭാഷകൻ കേസിൽ നിന്നു പിന്മാറി. തിഹാർ ജയിൽ അധികൃതരുടെ ഹർജി പട്യാല ഹൗസ് കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ എ.പി. സിങ് ഈ കേസ് താൻ ഇനി വാദിക്കുന്നില്ലെന്ന് അറിയിച്ചത്.

മറ്റ് പ്രതികളുടെ അഭിഭാഷകരും കേസ് ഏറ്റെടുത്തില്ല. സര്‍ക്കാര്‍ അഭിഭാഷകരെ വിശ്വാസമില്ലെന്ന് പ്രതിയുടെ പിതാവ് പറയുകയും ചെയ്തു. ഇതോടെ ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കുമെന്നും നടപടി ക്രമങ്ങള്‍ പാലിച്ചേ മരണവാറണ്ട് പുറപ്പെടുവിക്കാന്‍ സാധിക്കൂവെന്നും കോടതി പ്രതികരിച്ചു. പ്രതിക്ക് പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ സമയം അനുവദിച്ച്‌ ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി. എന്നാല്‍ കോടതിയുടെ നിര്‍ദേശം കേട്ട് നിര്‍ഭയയുടെ അമ്മ പൊട്ടിക്കരയുകയായിരുന്നു.

എന്റെ വികാരം എന്തുകൊണ്ട് കോടതി മനസിലാക്കുന്നില്ല എന്ന് കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ ചോദിച്ചു.'ഞാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെയുണ്ട്. അവരുടെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഞാന്‍ ഇരയുടെ അമ്മയാണ്. എനിക്കും ചില അവകാശങ്ങളുണ്ട്. മരണവാറണ്ട് പുറപ്പെടുവിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്.' - കണ്ണീരൊഴുക്കിക്കൊണ്ട് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയാണെങ്കിലും അയാളുടെ ഭാഗം പറയാനുള്ള അവകാശം നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി അറിയിച്ചു. എന്നാല്‍ കുറ്റവാളികളുടെ വധശിക്ഷ വൈകിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച്‌ നിര്‍ഭയയുടെ അമ്മയും അച്ഛനും കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. വനിതാവകാശ പ്രവര്‍ത്തക യോഗിത ഭയാനയും ഒപ്പമുണ്ടായിരുന്നു.

ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ പ്രതികൾ ഓരോരുത്തരായി ഒന്നിന് പിറകെ ഒന്നായി ഹർജികളുമായി എത്തിയതോടെയാണ് വധശിക്ഷ നീണ്ടുപോയത്.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ നേരെത്തെ തന്നെ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (2 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (19 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (32 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (45 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends