ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ കോടതിയില്‍ സ്‌ഫോടനം... രണ്ട് അഭിഭാഷകര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ കോടതിയില്‍ സ്‌ഫോടനം. രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. കോടതി പരിസരത്തുനിന്നും മൂന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ ലക്‌നോ ഹസ്രത്ഗഞ്ചിലെ കളക്ടറേറ്റില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിനു സമീപമായിരുന്നു സ്‌ഫോടനം ഉണ്ടായത്.
തനിക്കു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ലക്‌നോ ബാര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സഞ്ജീവ് ലോധി പറഞ്ഞു. ജിത്തു യാദവെന്ന മറ്റൊരു അഭിഭാഷകനാണ് ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha






















