ജമ്മുകശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍.... ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുണ്ടാകുന്ന ആദ്യ രാഷ്ട്രീയ പോരാട്ടം

ജമ്മുകശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കും. ഒഴിവ് വന്ന പോസ്റ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുണ്ടാകുന്ന ആദ്യ രാഷ്ട്രീയ പോരാട്ടമായിരിക്കുമിത്. 13,000 പഞ്ചായത്ത് സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക എന്ന് ജമ്മുകശ്മീര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഷൈലേന്ദ്ര കുമാര്‍ പറഞ്ഞു. മാര്‍ച്ച് അഞ്ചിനാണ് ആദ്യ ഘട്ടം. 20-നാണ് അവസാനഘട്ടം.
ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് ഷൈലേന്ദ്ര കുമാര്‍ അറിയിച്ചു. അതേ സമയം ലഡാക്കില്‍ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ മുഖ്യമന്ത്രിമാരും പ്രധാന രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വീട്ടുതടങ്കലില്‍ ഇരിക്കേയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha






















