പന്നിപ്പനി പടരുന്നു, ബാധിതരുടെ എണ്ണം 25000 കവിഞ്ഞു, കേന്ദ്രം ആശങ്കയില്‍

ഇന്ത്യയില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം 25000 കവിഞ്ഞു. രാജ്യത്താകമാനം 1370 പേരാണ് പന്നിപ്പനി ബാധിച്ച് മരണപ്പെട്ടത് . കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം ഗുജറാത്തിലാണ് പന്നിപ്പനി കൂടുതല്‍ ബാധിച്ചത്. ഇവിടെ 5521 പേരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു, ഇതില്‍ 322പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തിലേതുപോലെ രാജസ്ഥാനും പന്നിപ്പനിയുടെ ഭീഷണിയിലാണ് ഇവിടെ 321 പേരാണ് മരണപ്പെട്ടത്. അതേ സമയം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ പന്നിപ്പനി രാജ്യതലസ്ഥാനത്തേയ്ക്കും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലും,മധ്യപ്രദേശിലും പന്നിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.ദക്ഷിണേന്ത്യയില്‍ കര്‍ണാടകയിലും,തെലങ്കാനയിലും പന്നിപ്പനിമൂലമുള്ള മരണം റിപ്പോര്‍ട്ടുചെയ്യപ്പെടുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























