സ്‌പൈസ്‌ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി, ഒഴിവായത് വന്‍ അപകടം

ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലിറങ്ങവെ, റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി. ബെംഗളൂരുവില്‍ നിന്ന് ഹൂബ്ലിയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് എസ്ജി 1085 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പക്ഷേ അപകടമൊന്നും ഇല്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. എന്താണ് കാരണമെന്ന് അന്വേഷിച്ച് വരികയാണ്.
എന്നാല്‍ കനത്ത മഴയെ തുടര്‍ന്നാണ് റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനം തെന്നി നീങ്ങിയതെന്നാണ് വിമാനക്കമ്പനി പറയുന്നത്
74 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്. ലാന്‍ഡിങ്ങിന്റെ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. അപകടവിവരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതരെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























