രാജ്യതലസ്ഥാനത്ത് ഈവര്‍ഷം നടന്നത് മുന്നൂറ് മാനഭംഗക്കേസുകള്‍

രാജ്യതലസ്ഥാനത്ത് ഈവര്‍ഷം ജനുവരിമുതല്‍ ഫെബ്രുവരി 28വരെ നടന്നത് മുന്നൂറ് മാനഭംഗക്കേസുകളെന്ന്
ഡല്‍ഹി പൊലീസ്.കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതേ കാലയളവിലെ കുറ്റകൃത്യങ്ങളില്‍ നേരിയ കുറവുണ്ട്. 2012 ഡിസംബര്‍ 16ലെ കൂട്ടമാനഭംഗ-കൊലപാതകത്തിനു ശേഷമാണ് എല്ലാ കേസുകളും റജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്.
വനിതകളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ഞൂറില്‍ അധികമാണെന്നും കേസുകളെല്ലാം റജിസ്റ്റര്‍ ചെയ്യുന്നതിനാലാണ് എണ്ണം വര്‍ധിക്കുന്നതെന്നും പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസി പറഞ്ഞു.പരാതിക്കാരോട് അനുഭാവപൂര്‍വം പെരുമാറാന്‍ തുടങ്ങിയപ്പോള്‍ കേസുകളെല്ലാം വെളിച്ചത്തായതായും കമ്മീഷണര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























