പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് പടുകൂറ്റന്‍ മാര്‍ച്ച്
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് പടുകൂറ്റന്‍ മാര്‍ച്ച്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് നിയമസഭ സ്ഥിതിചെയ്യുന്ന സെന്റ് ജോര്‍ജ് ഫോര്‍ട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് നടക്കുന്നത്.
വിവിധ മുസ്ലീം സംഘടനളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. കനത്ത പോലീസ് നിയന്ത്രണത്തിലാണ് ചെന്നൈ നഗരം. കോയന്പത്തൂര്‍ കളക്ട്രേറ്റിലേക്കും തൂത്തുക്കുടി കളക്ട്രേറ്റിലേക്കും ഇതിനൊപ്പം തന്നെ മാര്‍ച്ച് നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha