സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് വൈറസ് ബാധ; ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 373 പേര്‍ക്ക്; ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകം

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാളുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണെന്നും മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ചികിത്സയിലുള്ളത്.
ഇന്ന് പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തി. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കും. ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകമാണെന്ന് മോദി പറഞ്ഞു.
അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. ഏത് പീഡനാനുഭവത്തിന് ശേഷവും അതീജീവനത്തിന്റെ സന്ദേശമുണ്ടെന്നാണ് ഈസ്റ്റര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കേരളം അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ധാരണ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി ഇളവ് വരുത്തിയാല്‍ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം എടുത്തത്.
https://www.facebook.com/Malayalivartha


























