ബിരിയാണി കഴിക്കാന്‍ അനുവദിച്ചില്ല; കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ച് തകര്‍ത്തു

ബിരിയാണി കഴിക്കാന്‍ അനുവദിക്കാത്തതില്‍ പ്രകോപിതനായ കൊറോണ രോഗി ആശുപത്രിയിലെ ചില്ല് അടിച്ച് തകര്‍ത്തു. തമിഴ്‌നാട്ടില്‍ ചികിത്സയിലിരിക്കുന്ന കൊറോണ രോഗിയാണ് വീട്ടില്‍നിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കാതിരുന്നതില്‍ പ്രകോപിതനായത് കോയമ്ബത്തൂരിലാണ് സംഭവം. ഇരുപത്തേഴുകാരനായ ഇയാള്‍ കോയമ്ബത്തൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഐസൊലേഷനിലുള്ള ഇയാള്‍ക്കായി ഭാര്യ വീട്ടിലുണ്ടാക്കിയ ബിരിയാണി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇയാളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാല്‍ ബിരിയാണി നല്‍കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായ രോഗി ആശുപത്രിയിലെ അഗ്നിസുരക്ഷ സംവിധാനത്തിന്റെ ഗ്ലാസ് ബോക്‌സ് തകര്‍ക്കുകയായുരുന്നുവെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതി പ്രകാരം ഡോക്ടര്‍മാരുടെ ജോലി തടസപ്പെടുത്തിയതിന് യുവാവിനെതിരേ കേസ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha


























