റിലയന്‍സ് പവര്‍പ്ലാന്റിലെ വിഷദ്രാവകം ചോര്‍ന്നു; അഞ്ച് പേരെ കാണാതായി; വിഷമയമുള്ള ചെളിയില്‍ പുതഞ്ഞ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

മദ്ധ്യപ്രദേശിലെ സിന്‍ഗ്രോലിയിലുള്ള റിയലയന്‍സ് കല്‍ക്കരി വൈദ്യുത നിലയത്തില്‍ വിഷലിപ്തമായ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃത്രിമ തടാകം ചോര്‍ന്ന് അഞ്ച് പേരെ കാണാതായി. തടാകത്തില്‍ നിന്നു ചാരവും വെള്ളവും കുത്തിയൊലിച്ച് വന്നതോടെ സമീപ പ്രദേശത്തുള്ളവര്‍ ഒഴുക്കില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 10 കല്‍ക്കരി വൈദ്യുത നിലയങ്ങളുള്ള സിന്‍ഗ്രോലിയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. വിഷമയമുള്ള ചെളിയില്‍ പുതഞ്ഞ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റിലയന്‍സ് വൈദ്യുത നിലയത്തിന്റെ വലിയ വീഴ്ചയാണിതെന്ന് ജില്ലാ കളക്ടര്‍ കെ.വി.എസ് ചൗധരി വ്യക്തമാക്കി. ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. കമ്ബനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്സര്‍ പ്ലാന്റിലെ കൃത്രിമ കുളത്തില്‍ നിന്ന് വിഷമയമായ വെള്ളം ചോര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് റിലയന്‍സിലെ വിഷജലത്തിന്റെയും ചാരത്തിന്റെയും ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്ന് പ്രദേശം ദേശീയ ഹരിത ട്രൈബ്യൂണല്‍ സന്ദര്‍ശിക്കുകയും കൃത്രിമ തടാകവും മാലിന്യങ്ങളും കൃത്യമായി പരിപാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























