Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

'ഭാരതമോ 'ഹിന്ദുസ്ഥാനോ !; രാജ്യസ്നേഹത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രം തിരുത്ത് വരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

29 MAY 2020 08:56 PM IST
മലയാളി വാര്‍ത്ത

'ഇന്ത്യയെന്നല്ല, 'ഭാരതം' അല്ലെങ്കില്‍ 'ഹിന്ദുസ്ഥാന്‍', അങ്ങനെ വേണം പറയാന്‍': രാജ്യസ്നേഹത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രം തിരുത്ത് വരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 'ഇന്ത്യ'യെന്ന പരാമര്‍ശത്തിന് പകരം 'ഭാരത'മെന്നോ 'ഹിന്ദുസ്ഥാ'ന്‍ എന്നോ ഇന്ത്യന്‍ ഭരണഘടനയില്‍ തിരുത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായാണ് ഡല്‍ഹി സ്വദേശി സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുകയാണ്.

ഇങ്ങനെ ചെയ്യുന്നത് ഇന്ത്യന്‍ ദേശീയത സംബന്ധിച്ച്‌ പൗരന്മാരില്‍ അഭിമാനബോധം കൊണ്ടുവരുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് കോളനിവത്കരണ ഭൂതകാലം മറക്കാന്‍ ഇന്ത്യക്കാരെ സഹായിക്കുമെന്നും ഡല്‍ഹി സ്വദേശിയായ ആള്‍ താന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

'ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിച്ചാണെന്നത് ഈ പേരുമാറ്റം കൊണ്ട് നീതീകരിക്കാന്‍ സാധിക്കും. ഭാവി തലമുറയ്ക്കും ഈ പേരുമാറ്റം നിമിത്തം ദേശീയബോധവും രാജ്യത്തെക്കുറിച്ച്‌ അഭിമാനവും ഉണ്ടാകും.ഇംഗ്ളീഷ് ഭാഷയിലെ നാമം വെടിഞ്ഞ് രാജ്യം അതിന്റെ യഥാര്‍ത്ഥവും ആധികാരികവുമായ പേര് സ്വീകരിക്കാനുള്ള സമയമായി. പ്രത്യേകിച്ചും ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായി നഗരങ്ങളുടെ പുനര്‍നാമകരണം ചെയ്യുന്ന സാഹചര്യത്തില്‍' ഹര്‍ജിക്കാരന്‍ പറയുന്നു.

ഭൂപ്രദേശങ്ങളെയും അവയുടെ നാമങ്ങളെയും സംബന്ധിച്ച ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഒന്നിനാണ് മാറ്റം വരുത്താന്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. 1948ല്‍ ഭരണഘടനയുടെ രൂപീകരണവേളയില്‍ തന്നെ രാജ്യത്തിന്റെ പേര് എന്താവണമെന്നത് സംബന്ധിച്ച്‌ ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിരുന്നു. രാജ്യത്ത് 'ഭാരതം' എന്നോ 'ഹിന്ദുസ്ഥാന്‍' എന്നോ രാജ്യത്തിന് പേര് നല്‍കണമെന്ന് ഭരണഘടനാ നിര്‍മാണ സമിതിയിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഹിന്ദുസ്ഥാൻ എന്ന വാക്ക് കൊണ്ട് ഇന്ന് പൊതുവേ ഇന്ത്യ എന്ന രാജ്യത്തെയാണ്‌ അർത്ഥമാക്കുന്നത്. മുൻ‌കാലങ്ങളിൽ ഇതിന്റെ ഉപയോഗം വ്യത്യസ്തമായിരുന്നു. പഞ്ചാബ്, ഹരിയാണ, ഗംഗക്കും യമുനക്കും ഇടയിലുള്ള ഭൂപ്രദേശങ്ങൾ എന്നിവയെ സൂചിപ്പിക്കാനാണ്‌ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ ചരിത്രകാരനായിരുന്ന മിൻ‌ഹാജ് ഇ സിറാജ് ഹിന്ദുസ്ഥാൻ എന്ന് ഉപയോഗിച്ചിരുന്നത്. അതായത് ദില്ലി സുൽത്താന്റെ അധികാരപരിധിയിലുള്ള ഭൂപ്രദേശങ്ങളെയാണ്‌ ഹിന്ദുസ്ഥാൻ എന്ന് അന്ന് വിളിച്ചിരുന്നത്. ദില്ലി സുൽത്താന്റെ സാമ്രാജ്യം വികസിക്കുന്നതിനൊപ്പം ഹിന്ദുസ്ഥാന്റെ വ്യാപ്തിയും വർദ്ധിച്ചുവെങ്കിലും ദക്ഷിണേന്ത്യ ഇതിൽ ഒരിക്കലും ഉൾപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ഇതിനും നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ ബ്രുഹസ്പതി ആഗമത്തിൽ ഹിന്ദുസ്ഥാൻ എന്നു ഉപയൊഗിച്ചിരുന്നതായി കാണാം. ഇതു പ്രകാരം ഹിമാലയത്തിനു തെക്കും ഇന്ത്യൻ മഹാസമുദ്രത്തിനു വടക്കും ഉള്ള ഭൂപ്രദേശമാണു ഹിന്ദുസ്ഥാൻ, ഇതിൽ കേരളവും പെടും. പിന്നീട് ഇന്ത്യക്കാർ ഈ പദം സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ ഹിന്ദവി സ്വരാജ് , ഡോക്റ്റർ അംബേദ്കരുടെ പാകിസ്താൻ അതവാ ഭാരതവിഭജനം , ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്നീ പുസ്തകങ്ങളിൽ ഹിന്ദുസ്ഥാൻ എന്നുപയോഗിച്ചിട്ടുണ്ട്.

ഇന്നത്തെ ഇന്ത്യൻ സംസ്ഥാനങ്ങളായ ഹരിയാണ, ഡെൽഹി, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശിന്റെയും ബിഹാറിന്റെയും ചില ഭാഗങ്ങൾ എന്നിവയുൾപ്പെടുന്ന ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്ന ഉത്തരേന്ത്യൻ മേഖലകളാണ് ഹിന്ദുസ്ഥാൻ എന്നപേരിൽ പരാമർശിക്കപ്പെടുന്നത് എന്നാണ് മറ്റൊരു നിർവചനം. ആധുനികകാലത്ത് ഈ മേഖല കൗ ബെൽറ്റ് എന്നും അറിയപ്പെടുന്നു. ഹിന്ദുസ്ഥാൻ എന്നത് ഒരൊറ്റ രാഷ്ട്രീയമേഖലയാണെന്നും ദില്ലി അതിന്റെ കേന്ദ്രമാണെന്നും ഉള്ള നല്ല ധാരണ അവിടത്തെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ  (23 minutes ago)

പേരാവൂരില്‍ 15 കാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍  (31 minutes ago)

അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം;അധ്യാപികയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (36 minutes ago)

മുണ്ടക്കൈപുനരധിവാസം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം  (54 minutes ago)

പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും  (1 hour ago)

വിവാഹ ചടങ്ങിനിടെ വധുവിന് വയറുവേദന|: ആശുപത്രിയില്‍ എത്തിച്ച വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി  (1 hour ago)

ദേശീയപാത ഉപരോധത്തില്‍ ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (2 hours ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (2 hours ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (2 hours ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (3 hours ago)

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു  (3 hours ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (3 hours ago)

ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു;  (3 hours ago)

Malayali Vartha Recommends