Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കൂട്ടുകാരോടൊപ്പം വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി മയക്കി കിടത്തിയ ശേഷം ചെറുപ്പക്കാരൻ ചെയ്തത് മറ്റൊന്ന്... ഒടുവിൽ പിടിക്കപ്പെടുമെന്ന നിമിഷങ്ങൾക്ക് മുൻപ് കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു... മകനെ മോച്ചപ്പിക്കാൻ ലക്ഷങ്ങളുമായി എത്തിയ വീട്ടുകാർ എത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം....

24 OCTOBER 2020 08:03 AM IST
മലയാളി വാര്‍ത്ത

തെലങ്കാനയില്‍ കൂട്ടുകാരോടൊപ്പം വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ഒമ്ബതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു. പ്രതി അറസ്‌റ്റില്‍. കൊല്ലപ്പെട്ടത്‌ രഞ്‌ജിത്ത്‌ റെഡ്‌ഡിയെന്ന മാധ്യമപ്രവര്‍ത്തകന്റെ മകന്‍ ദീക്ഷിത്‌ റെഡ്‌ഡിഎന്ന കുട്ടിയാണ്.

ബൈക്കില്‍ കയറ്റാമെന്നു പറഞ്ഞാണ്‌ മന്ദ സാഗര്‍ എന്ന യുവാവ്‌ കുട്ടിയെ വിളിച്ചുകൊണ്ടുപോയത്‌. മന്ദ സാഗര്‍ എന്ന ഇയാള്‍ ഒരു മെക്കാനിക്കും ഈ കുടുംബവുമായി നല്ല അടുപ്പവുമുള്ള ആളായിരുന്നു. കുട്ടി അതുകൊണ്ടു തന്നെയാണ് ഇയാള്‍ക്കൊപ്പം ബൈക്കില്‍ കേറാന്‍ പോയതും.

ഏറെ വൈകിയിട്ടും മകനെ കാണാതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അതിനിടെ, ദീക്ഷിതിനെ നഗരത്തിലെ ഒഴിഞ്ഞ പ്രദേശത്ത്‌ എത്തിച്ച്‌ മയക്കിക്കിടത്തിയ പ്രതി സ്കൈപ്പില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച്‌ മോചനദ്രവ്യം ആവശ്യപ്പെട്ടു.

പണം ആവശ്യപ്പെടുന്നതിനിടെ ദീക്ഷിതിന്‌ തന്നെ തിരിച്ചറിയാമെന്നതിനാല്‍ ഇയാള്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. രാത്രി അത്താഴത്തിനായി വീട്ടില്‍ എത്തിയ സാഗര്‍ പെട്രോളുമായാണ്‌ തിരികെയെത്തിയത്‌.

തെളിവു നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചുകളഞ്ഞു. കൊലയ്‌ക്കു ശേഷവും ഇയാള്‍ ബന്ധുക്കളോട്‌ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 45 ലക്ഷം രൂപയാണ്‌ ആവശ്യപ്പെട്ടത്‌. ഇതിനായി 18 തവണ ദീക്ഷിതിന്റെ അമ്മയെ വിളിച്ചു. തുടര്‍ന്ന്‌ ബുധനാഴ്‌ച ദീക്ഷിതിന്റെ രക്ഷിതാക്കള്‍ പണവും സ്വര്‍ണവുമായി പറഞ്ഞ സ്‌ഥലത്ത്‌ എത്തിയെങ്കിലും തട്ടിക്കൊണ്ടുപോയയാള്‍ പ്രത്യക്ഷപ്പെട്ടില്ല.

എന്നാല്‍ പണം കാണാനായി സ്കൈപ്പ്‌ കോള്‍ ചെയ്യാന്‍ സാഗര്‍ ആവശ്യപ്പെട്ടു. ഇതുവഴിയാണ്‌ സാഗറിനെ പോലീസ്‌ കുടുക്കിയത്‌. സ്കൈപ്പ്‌ ഐഡി വഴി ഫോണ്‍ ട്രേസ്‌ ചെയ്‌ത്‌ പോലീസ്‌ പ്രതിയെ കണ്ടെത്തി. ഇന്റര്‍നെറ്റ്‌ കോളുകള്‍ കണ്ടെത്താന്‍ പ്രയാസമുള്ളതിനാല്‍ ഫോണ്‍ കണ്ടെത്താന്‍ ഹോങ്കോങ്ങിലെയും യു.എസിലെയും വിദഗ്‌ധരുടെ സഹായം പോലീസ്‌ സ്വീകരിച്ചു.പിടിയിലായശേഷം സാഗര്‍തന്നെ ദീക്ഷിത്തിന്റെ മൃതദേഹം ഉപേക്ഷിച്ച സ്‌ഥലം പോലീസിനു കാട്ടിക്കൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (27 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (41 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends