Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ ഈ രീതിയിൽ തൂക്കരുത്; മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി, പ്രില്‍ ഒന്ന് മുതല്‍ ഈ നിയമം ബാധകമാകും, പഴയ വാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിക്കാന്‍ ആഗസ്റ്റ് 31 വരെ മന്ത്രാലയം സമയം അനുവദിച്ചു

06 MARCH 2021 01:13 PM IST
മലയാളി വാര്‍ത്ത

കൂടുത സുരക്ഷയ്ക്ക് പുതു നിർദ്ദേശങ്ങൾ നൽകി കേന്ദ്രം രംഗത്ത്. കാറിനുള്ളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധമെന്ന് കേന്ദ്രം. കാറിലെ റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുന്നതായി കണ്ടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാറിലെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇതേതുടർന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

കാറുകള്‍ക്കുള്ളിലെ അലങ്കാരങ്ങള്‍ ഡ്രൈവറുടെ കാഴ്ചയെ സ്വാധീനിക്കും വിധം മാറുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത്. കാറുകളുടെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളും കുഷനുകളും വയ്ക്കുന്നതും കുറ്റകരമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാന്‍ നേരത്തെ തന്നെ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഈ നടപടി സ്വീകരിച്ചത്.

അതേസമയം ഏപ്രില്‍ ഒന്ന് മുതലാണ് കാറുകളിലെ പാസഞ്ചര്‍ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം ബാധകമാകുന്നതാണ്. പഴയ വാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിക്കാന്‍ ആഗസ്റ്റ് 31 വരെ മന്ത്രാലയം ഇതിനോടകം സമയം അനുവദിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ഇനിമുതല്‍ പുതിയ കാറുകളിലും ആഗസ്ത് 31 മുതല്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുമ്പോഴും മുന്നില്‍ ഇരട്ട എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കാറുകളുടെ വില 5,000 മുതല്‍ 7,000 രൂപ വരെ വര്‍ധിപ്പിച്ചേക്കുന്നതാണ്. നിലവില്‍ ഡ്രൈവിംഗ് സീറ്റില്‍ മാത്രമാണ് എയര്‍ബാഗ് നിര്‍ബന്ധമായിരുന്നത്. എന്നാൽ ഇനി മുതൽ അത് സാധ്യമല്ല. ഇത്തരം നിയമങ്ങൾ കര്ഷണമാക്കുന്നതിലൂടെ യാത്രക്കാർക്ക് സുരക്ഷ ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (6 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (27 minutes ago)

മ​ല​യാ​ളി മ​രി​ച്ചു....  (45 minutes ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (1 hour ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (1 hour ago)

റബർവിലയിൽ കുത്തനെ ഇടിവ്  (1 hour ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (2 hours ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (2 hours ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (2 hours ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (2 hours ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (3 hours ago)

Malayali Vartha Recommends