Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

എന്തുകൊണ്ട് കോണ്‍ഗ്രസ് പച്ചപിടിക്കുന്നില്ല? സംസ്ഥാനങ്ങള്‍ പലതും കോണ്‍ഗ്രസിനെ കൈവിട്ടു? നൂറ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാണ്.. 'ആ മണ്ടന്‍ തീരുമാനം ആദ്യം മാറ്റുക'; രാഹുലും കോണ്‍ഗ്രസും ഇനി രക്ഷപ്പെടില്ല..

14 MAY 2022 11:05 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവ് കോണ്‍ഗ്രസിന് രക്ഷയാകുമോ എന്നതാണ് ചോദ്യം. ബിജെപിയെപ്പോലെ അടിത്തറയുണ്ടാക്കിയ പാര്‍ട്ടിയെയും അതിന്റെ അമരക്കാരായ നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാന്‍ രാഹുല്‍ ഗാന്ധി ശക്തനല്ലെന്നിരിക്കെ കോണ്‍ഗ്രസില്‍ എന്തിന് ഇത്തരമൊരു പരീക്ഷണം എന്നതാണ് പ്രസക്തമായ ചോദ്യം.

രോഗിണിയായ സോണിയാ ഗാന്ധിക്കും സാധ്യതകള്‍ മങ്ങിയ പ്രിയങ്കാ ഗാന്ധിക്കും ം കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ സാധിക്കില്ലെന്ന സാഹചര്യത്തിലാണ് ഒരിക്കല്‍ ഉപേക്ഷിച്ചുകളഞ്ഞ അധ്യക്ഷ പദവി രാഹുല്‍ ഗാന്ധി വീണ്ടും ഏറ്റെടുക്കുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുനര്‍ജന്‍മം നല്‍കാനിറങ്ങിയ പ്രിയങ്ക ഗാന്ധിയുടെ പാര്‍ട്ടി കേവലം രണ്ടു സീറ്റുകളില്‍ ഒതുങ്ങിപ്പോയി. കുട്ടിക്കളി മാറാത്തവനെന്നും പക്വതയില്ലാത്തവനെന്നുമൊക്കെ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലൊക്കെ കഴമ്പുണ്ട്.

 

ഒരിക്കല്‍പോലും പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് ഉയരാനുള്ള പ്രാപ്തിയോ സിദ്ധിയോ 51 കാരനായ രാഹുല്‍ ഗാന്ധിക്കില്ല എന്നു തീര്‍ച്ചയാണ്. കേവലം രണ്ടു സംസ്ഥാനങ്ങളിലേക്ക് ഭരണം ചുരുങ്ങുകയും അന്‍പതോളം അംഗങ്ങളെ മാത്രം പാര്‍ലമെന്റില്‍ വിജയിപ്പാനാവുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതില്‍തന്നെ കേരളത്തിലും പഞ്ചാബിലും കോണ്‍ഗ്രസ് ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു.

അടുത്ത വര്‍ഷത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതു സീറ്റിലേക്ക് കോണ്‍ഗ്രസ് ചെറുതാകുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ചിന്താശിബിരം നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി വീണ്ടും നേതൃത്വത്തില്‍ വരണമെന്ന് സച്ചില്‍ പൈലറ്റ് ഉള്‍പ്പെടെ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നു.
ഗാന്ധി കുടുംബം ഇല്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞിരിക്കുന്നു. എകെ ആന്റണി ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ ഏറെക്കുറെ വിരമിച്ചിരിക്കെ കോണ്‍ഗ്രസില്‍ ഇനി എണ്ണിപ്പറയാനുള്ള നേതാക്കള്‍ മാത്രമാണുള്ളത്.

ചിന്തന്‍ ശിബിരം അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വേദിയല്ല മറിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും പറയുമ്പോഴും എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയിലേക്കു തന്നെ തുറിച്ചുനോക്കുകയാണ്. അതേസമയം പുതിയ മുഖങ്ങളെ നേതൃതലത്തിലേക്ക് കൊണ്ടുവരാനുള്ള സമൂലമായ ആശയം കോണ്‍ഗ്രസ് ഉന്നതര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. രാജ്യസഭാ അംഗങ്ങളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനൊപ്പം സംഘടനയില്‍ എല്ലാ തലങ്ങളിലും സ്ഥാനങ്ങള്‍ വഹിക്കുന്നതിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും നേതാക്കള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പാര്‍ട്ടി ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പുകളെക്കുറിച്ച് കൃത്യമായ ആസൂത്രണം ബിജെപി ആരംഭിച്ചിട്ട് ഒരു വര്‍ഷമായിരിക്കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉള്‍പ്പെടെ കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ തിരിച്ചുവരാനുള്ള ഒരു സാധ്യതയും മുന്നിലില്ല. ആ നിലയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഇനിയും നയിക്കുന്നതില്‍ എന്തു നേട്ടം എന്നതാണ് പ്രസക്തമായ ചോദ്യം.


പ്രസംഗത്തിലും ആര്‍ജവത്തിലും നടപ്പിലുമൊന്നും ഒരു ദേശീയ നേതാവിന്റെ ലുക്ക് രാഹുല്‍ ഗാന്ധിക്കില്ലെന്നത് ഇതോടകം രാജ്യം കണ്ടുകഴിഞ്ഞു. പുതിയ തലമുറയിലോ മാധ്യമങ്ങളിലോ വലയൊരു താരവും തരംഗവുമായി രാഹുല്‍ ഗാന്ധിയെ ആരും പരിഗണിക്കുന്നുമില്ല.

ബിജെപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനുള്ള ആള്‍ബലവും അടിത്തറയും ഇന്നു കോണ്‍ഗ്രസിനില്ല. പാചകവാത വിലക്കയറ്റം മുതല്‍ കാര്‍ഷിക വിലത്തകര്‍ച്ചയും വിലക്കയറ്റവും വരെ പ്രക്ഷോഭവിഷയമാക്കാമെന്നിരിക്കെ രാഹുല്‍ ചെറിയൊരു ചലനം പോലും പാര്‍ട്ടിയില്‍ ഉണ്ടാക്കുന്നില്ല.

 

കോണ്‍ഗ്രസില്‍ ഗ്രൂപ്പും ഉപഗ്രൂപ്പുമില്ലാത്ത ഒരു സം്സ്ഥാനം പോലും ബാക്കിയില്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും പ്രധാന പരിമിതി. 75 കാരിയും രോഗിയുമായ സോണിയാ ഗാന്ധിക്ക് ഇനിയും പാര്‍ട്ടിയെ നയിക്കാനുള്ള സാധ്യതയും സാഹചര്യവുമില്ലെന്നതാണ് വസ്തുത. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വയസ്സ് 79 വയസാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് 78 വയസ്സും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എ കെ ആന്റണി തുടങ്ങിയവര്‍ക്ക് 80 വയസിനു മുകളിലും അംബികാ സോണി, ഹരീഷ് റാവത്ത്, പി ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ 70 വയസിന് മുകളിലുമാണ്. ഇതിനിടെയിലാണ് ചെറുപ്പക്കാരുടെ ഒരു നിരയെ കോണ്‍ഗ്രസ് കണ്ടെത്തേണ്ടത്.

സമാനമായി ഉദയ്പൂര്‍ ചിന്തന്‍ ശിബിരം വഴി രാഹുലിന്റെ അധ്യക്ഷ പദത്തിലേക്കുള്ള കടന്നുവരവിന് പാതയൊരുക്കാനാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ ശ്രമം. രാഹുല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന രാഷ്ട്രീയ കാര്യ സമിതി നിര്‍ദ്ദേശം ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

 

ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്നും മാറിയ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്കേ കഴിയൂ എന്നും കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിലക്കയറ്റം തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപിയുടെ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുമെന്നും ചിന്തന്‍ശിബിരിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

2019ലെ ദേശീയ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ സ്ഥാനമൊഴിഞ്ഞത്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് പാര്‍ട്ടിയെ നയിക്കാന്‍ ആളെത്തട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ല്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുല്‍ ഏറെ വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനുമായി. എന്നാല്‍ 2014, 2019 തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടതോടെയാണ് രാഹുല്‍ നേതൃതലത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതനായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (6 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (6 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (7 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (8 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (8 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (9 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (10 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (10 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (10 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (10 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (10 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends