Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്... ശാസ്ത്രലോകത്തിന്റെ മുഴുവൻ കണ്ണും കാതും ഇപ്പോൾ ആദിത്യ എൽ 1 ൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിവരങ്ങൾ കൃത്യമായി അയയ്ക്കാൻ തുടങ്ങി ..ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഇത്

19 SEPTEMBER 2023 05:51 PM IST
മലയാളി വാര്‍ത്ത


സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. ശാസ്ത്രലോകത്തിന്റെ മുഴുവൻ കണ്ണും കാതും ഇപ്പോൾ ആദിത്യ എൽ 1 ൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. വിവരങ്ങൾ കൃത്യമായി അയയ്ക്കാൻ തുടങ്ങി ..ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഇത്

സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. ശാസ്ത്രലോകത്തിന്റെ മുഴുവൻ കണ്ണും കാതും ഇപ്പോൾ ആദിത്യ എൽ 1 ൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഭ്രമണപഥം മാറ്റുന്ന ഇൻസെർഷൻ ദൗത്യം വിജയകരമായി പൂർത്തിയായതായി പുലർച്ചെ രണ്ടരയോടെ ഐഎസ്ആർഒ സ്ഥിരീകരിച്ചു. ക്രൂസ് ഫേസ് എന്നറിയപ്പെടുന്ന 110 ദിവസം നീളുന്ന യാത്രയ്ക്കൊടുവിലാണ് എൽ1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ എത്തുക. ഇതുവരെ ഭൂമിയുടെ ആകർഷണവലയത്തിൽ നിന്നുകൊണ്ട് വേഗം കൂട്ടിയും അകലം വർദ്ധിപ്പിച്ചുമുള്ള യാത്രാരീതിയായിരുന്നു ആദിത്യ എൽ 1ന് . ഇനി ബഹിരാകാശത്തു കൂടി ദീർഘമായ യാത്രയാണ്. ഭൂമിയിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണം മാത്രമാണ് തുണ. നിയന്ത്രണം വിട്ടാൽ പേടകം നഷ്ടമാകും

ബംഗളൂരുവിന് പുറമെ ഫിജി ദ്വീപിലും ആൻഡമാനിലും സ്ഥാപിച്ച ട്രാൻസ്‌പോർട്ടബൾ ടെർമിനലുകളാണ് 'പോസ്റ്റ് ബേൺ' എന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. 110 ദിവസത്തെ യാത്രയിലൂടെയാണ് ആദിത്യ ലെഗ്രാഞ്ച് പോയന്റിലെ ലക്ഷ്യസ്ഥാനത്തെത്തുക. ലെഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഓർബിറ്റിൽ സ്ഥാനമുറപ്പിച്ചായിരിക്കും സൂര്യപര്യവേക്ഷണം നടത്തുക.

അതേസമയം, പേടകത്തിലെ ഏഴ് ഉപകരണങ്ങളിൽ ഒന്നായ സുപ്ര (തെർമൽ ആൻഡ് എനർജെറ്റിക് പാർട്ടിക്കിൾ സ്‌പെക്ട്രോമീറ്റർ) പ്രവർത്തിപ്പിച്ചു. ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാർട്ടിക്കിൾ) സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു. വിവരങ്ങൾ ബംഗളൂരുവിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിലേക്കാന് അയയ്ക്കുന്നത് . .

ഏഴു പരീക്ഷണ ഉപകരണങ്ങളാണ് (Payloads) ആദിത്യയിലുള്ളത്. ഇവയിൽ നാലെണ്ണം സൂര്യനെ അകലെനിന്ന് നിരീക്ഷിക്കാനുള്ള വിദൂര സംവേദന (Remote sensing) ഉപകരണങ്ങളാണ്. സൂര്യനിൽനിന്നുവരുന്ന ചാർജിത കണങ്ങളെ നിരീക്ഷിക്കാനുള്ളവയാണ് രണ്ട് ഉപകരണങ്ങൾ. സൂര്യന്റെ കാന്തികക്ഷേത്രം അളക്കാനുള്ള മാഗ്നെറ്റോ മീറ്ററാണ് മറ്റൊന്ന്. (ഇവയിൽ പലതും മറ്റു ബഹിരാകാശ ഏജൻസികൾ ഇതുവരെയും പരീക്ഷിക്കാത്ത സംവിധാനങ്ങളാണ്). ആദിത്യയിലെ ഉപകരണങ്ങൾ നടത്തുന്ന നിരീക്ഷണങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങൾ ശാസ്ത്രലോകത്തിനു മുതൽക്കൂട്ടാകുമെന്ന് കരുതുന്നു. ഈ ഉപകരണങ്ങളെല്ലാം ഇന്ത്യയിൽത്തന്നെ രൂപകൽപന ചെയ്ത് നിർമിച്ചവയാണ്. ഇവയിൽ അഞ്ചെണ്ണം ISROയും രണ്ടെണ്ണം രാജ്യത്തെ അക്കാദമിക സ്ഥാപനങ്ങളുമാണ് നിർമിച്ചത്.

ഭൂമിക്ക് അരലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശ നിരീക്ഷണ വിവരങ്ങളാണ് കൈമാറിയത്. ഉപകരണത്തിലെ ആറു സെൻസറുകൾ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പേടകത്തിലെ സ്റ്റെപ്സ് എന്ന സെൻസറാണു ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളും ഇലക്ട്രോണുകളും പരിശോധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. പേടകം ലക്ഷ്യസ്ഥാനത്തെത്തിയാലും പഠനങ്ങൾ തുടരും

സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കും....

സൂര്യനെ പഠിക്കാൻ ഭൂമിയിൽത്തന്നെ വളരെ വലിയ ഒബ്സർവേറ്ററികളുണ്ട്. പിന്നെ എന്തിനാണ് ധാരാളം പണം മുടക്കി ഇങ്ങനെയൊരു പേടകത്തെ അയക്കുന്നത് എന്ന ചോദ്യം പേരും ചോദിച്ചിരുന്നു . ദൃശ്യപ്രകാശത്തിനും താപവികിരണങ്ങൾക്കും പുറമെ നമ്മുടെ കണ്ണുകൾക്ക് കാണാനാവാത്ത അൾട്രാവയലറ്റ്, എക്സ് റേ തുടങ്ങിയ തരംഗങ്ങളും സൂര്യൻ പുറത്തുവിടുന്നുണ്ട്. ഇവയെ ഭൂമിയുടെ അന്തരീക്ഷം തടഞ്ഞുനിർത്തുന്നു. അതിനാൽ ഇവ ഉപയോഗപ്പെടുത്തി ഭൂമിയുടെ ഉപരിതലത്തിൽ സ്ഥാപിച്ച ടെലിസ്കോപ്പുകളിലൂടെ സൂര്യനെ നിരീക്ഷിക്കാൻ ജ്യോതിശാസ്ത്രജ്ഞർക്ക് കഴിയില്ല. ഇതിനുള്ള ഏക പരിഹാരം ഭൂമിയുടെ അന്തരീക്ഷത്തിനുമുകളിൽ, അതായത് ബഹിരാകാശത്ത് നിരീക്ഷണോപകരണങ്ങളെത്തിച്ച് പഠനങ്ങൾ നടത്തുകയെന്നതാണ്. ഇതാണ് ആദിത്യ ചെയ്യുന്നത്

സൂര്യനിൽനിന്ന് പ്രകാശം കൂടാതെ പ്രോട്ടോണുകൾ, ആൽഫാ കണങ്ങൾ തുടങ്ങിയ ചാർജിത കണങ്ങളും പുറത്തുവരുന്നുണ്ട്. ഇവയെയും സൂര്യന്റെ കാന്തിക രേഖകളെയും കുറിച്ച് പഠിക്കുന്നതിലൂടെ സൂര്യനെക്കുറിച്ച് ധാരാളം വിവരങ്ങൾ ലഭ്യമാകും. എന്നാൽ, ഈ ചാർജിത കണങ്ങളെ ഭൂമിയുടെ കാന്തിക മണ്ഡലം ധ്രുവങ്ങളുടെ മുകളിലേക്ക് വഴിതിരിച്ചുവിടും. (ഇതാണ് അറോറകൾ സൃഷ്ടിക്കുന്നത്). അതിനാൽ അവയെയും ഭൂമിയിലെ നിരീക്ഷണ സംവിധാനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകില്ല. ആദിത്യ ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ മുകളിലായിരിക്കും. അവിടെ ഭൂമിയുടെ കാന്തിക മണ്ഡലം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല.

 

സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറിൽനിന്നും പുറമേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരേക്ക് വ്യാപിച്ചുകിടക്കുന്ന സൂര്യന്റെ അന്തരീക്ഷ മേഖലയാണ് കൊറോണ. സൂര്യന്റെ ഉപരിതല താപനില ഏകദേശം 6,000 കെൽവിനാണ്. എന്നാൽ, കൊറോണയുടെ താപനില ഏകദേശം 10,00,000 കെൽവിനാണ്. കൊറോണയിൽ ഇത്രയധികം താപം ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം കണ്ടെത്താൻ ശാസ്‌ത്രലോകത്തിന്‌ ഇതുവരെയും സാധിച്ചിട്ടില്ല. കൊറോണയെക്കുറിച്ചുള്ള പഠനത്തിനു പുറമെ സൗരവാതങ്ങൾ (Solar wind), സൂര്യനിലെ പ്ലാസ്മാപ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാക്കുന്ന അനുരണനങ്ങൾ തുടങ്ങിയവയെല്ലാം ആദിത്യ സൂക്ഷ്‌മമായി പഠിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (5 minutes ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (22 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (42 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (56 minutes ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (1 hour ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (1 hour ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (1 hour ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (1 hour ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (2 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (2 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (2 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (2 hours ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (3 hours ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (3 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (3 hours ago)

Malayali Vartha Recommends