റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം....റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാര്‍ഡുകളും വിശിഷ്ടസേവനങ്ങള്‍ക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും, സേന വിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും, രാഷ്ട്രപതി വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും

റിപ്പബ്ലിക്ക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം....റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാര്‍ഡുകളും വിശിഷ്ടസേവനങ്ങള്‍ക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും, സേന വിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും,
രാജ്യം റിപ്പബ്ലിക്കായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക നിറവിലാണ് രാജ്യം. റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
അതേസമയം രാജ്യത്തിന്റെ 75 ാംമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി ജില്ല. ജനുവരി 26 ന് നാളെ രാവിലെ 9 മണിക്ക് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കും.
17 പ്ലറ്റുണുകളിലായി 500 ഓളം പേര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. പോലീസ്, വനംവകുപ്പ്, എക്സൈസ്, ഫയര്‍ഫോഴ്സ്, എന്‍ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്സ്, ഗൈഡ്സ് എന്നിവ പരേഡില്‍ അണിനിരക്കും.
പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകള്‍, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവ പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കും.
പരേഡിനുള്ള പരിശീലനവും റിഹേഴ്‌സലും 23ന് ഐ ഡി എ മൈതാനത്ത് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഹരിതചട്ടം പാലിച്ചാവും റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങള്‍ക്ക് പരേഡ് കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha