Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

വെടിനിർത്തൽ ലംഘിച്ച് ഹിസ്‌ബുല്ലയുടെ നെറികേട് വറചട്ടിയിലിട്ട് ചുട്ടെടുത്ത് നെതന്യാഹു..! ഇരന്ന് വാങ്ങുന്നു..!

29 NOVEMBER 2024 11:47 AM IST
മലയാളി വാര്‍ത്ത
വെടി നിർത്തൽ കരാർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് ലംഘിച്ച് ഹിസ്ബുള്ള. ഇസ്രായേലിന്റെ തെക്കൻ മേഖലകളിലേക്ക് ഹിസ്ബുൾ ഭീകരർ നുഴഞ്ഞു കയറിയെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് ഇസ്രായേലും ഹിസ്ബുള്ളയും ചേർന്ന് വെടിനിർത്തൽ കരാറിൽ ധാരണ ആയത്.വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളിം കുടുങ്ങികിടന്നവർ അതിർത്തി വഴി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഹിസ്ബുള്ള ഭീകരർ നുഴഞ്ഞു കയറിയിരിക്കുന്നത് എന്നാണ് പ്രതിരോധ സേന അറിയിക്കുന്നത്. ഇരു രാജ്യങ്ങളിലും യാതൊരു പ്രകോപനവും സൃഷ്ടിക്കരുതെന്നാണ് കരാറിൽ ഉള്ളത്. ഇതാണ് നുഴഞ്ഞു കയറ്റത്തിലൂടെ ഹിസ്ബുള്ള ലംഘിച്ചിരിക്കുന്നത്.ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ ടാങ്കുകൾ ഉപയോഗിച്ച് പ്രത്യാക്രമണവും നടത്തിയിരുന്നു.           ഇസ്രായേലിന്റെ തെക്കൻ പ്രദേശങ്ങളിൽ ആറിടങ്ങളിലായാണ് ആക്രമണം ഉണ്ടായത്. മർക്കബ, വസ്സൈനി, ഖർച്ചൗബ എന്നിവിടങ്ങളിൽ ഇസ്രായേൽ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. ബ്ലൂ ലൈനിൽ നിന്നും കേവലം രണ്ട് കിലോ മീറ്റർ മാത്രം അകലെയായിട്ടാണ് ഈ ടാങ്കുകളുടെ സ്ഥാനം. അതിർത്തിയിൽ ഡ്രോൺ നിരീക്ഷണം തുടരുകയാണ്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നിരന്തര ഇടപെടലിനെ തുടർന്നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്നത്.


ലെബനൻ - ഇസ്രയേൽ അതിർത്തിയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പ്രകോപനവുമായി ഹിസ്ബുള്ള. തെക്കൻ ലെബനനിൽ ഹിസ്ബുള്ള അംഗങ്ങൾ നുഴഞ്ഞുകയറിയെന്നും വെടിനിറുത്തൽ കരാർ ലംഘിച്ചെന്നും ഇസ്രയേൽ ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് നേരെ ഇസ്രയേലി ടാങ്കുകൾ പ്രത്യാക്രമണം നടത്തി. രണ്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം.picഇസ്കോണിന് നിരോധനം: ഹർജി തള്ളി ബംഗ്ലാദേശ് കോടതി
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇസ്കോണി



ബെയ്സാരിയേയിലെ ഹിസ്ബുള്ള റോക്കറ്റ് സംഭരണ കേന്ദ്രം ഇസ്രയേലി യുദ്ധവിമാനങ്ങൾ തകർത്തു. വെടിനിറുത്തലിന് പിന്നാലെ സാധാരണക്കാർ തെക്കൻ ലെബനനിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തി. ലിറ്റാനി നദിക്ക് തെക്ക് വൈകിട്ട് 5 മുതൽ രാവിലെ 7 വരെ കർഫ്യൂ ഏർപ്പെടുത്തി. അതേ സമയം, ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് നേരെ വെടിവച്ചെന്ന് ഹിസ്ബുള്ള ആരോപിച്ചു.യു.എസും ഫ്രാൻസും നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ചയാണ് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഹിസ്ബുള്ള തെക്കൻ ലെബനീസ് അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ പിന്മാറി ലിറ്റാനി നദിയുടെ വടക്കോട്ട് പോകണമെന്നാണ് നിബന്ധന. 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പിന്മാറും. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,330 കടന്നു.




 ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ആണവായുധം വികസിപ്പിക്കാനുള്ള നിരോധനം അവസാനിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

” ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിന് എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും. ആണവായുധം മറ്റൊരിടത്ത് നിന്ന് വാങ്ങാൻ അവരെ ഒരിക്കലും അനുവദിക്കില്ലെന്നും” ഇസ്രായേലി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ലെബനനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ട സാഹചര്യത്തിൽ ഇറാനിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അത് ഏത് രീതിയിൽ ആയിരിക്കുമെന്ന് നെതന്യാഹു വിശദീകരിക്കാൻ തയ്യാറായിട്ടില്ല.      

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലിന് നേരെ ഇറാൻ രണ്ട് തവണ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഹമാസ്, ഹിസ്ബുള്ള നേതാക്കളേയും ഇറാൻ ജനറലിന്റേയും മരണത്തിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം. തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ആണവനയത്തിൽ മാറ്റം വരുത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പറഞ്ഞിരുന്നു. യുഎസിൽ ട്രംപ് അധികാരത്തിൽ എത്താനിരിക്കെ ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (55 minutes ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (1 hour ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (3 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (3 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (3 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (3 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (3 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (4 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (4 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (5 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (5 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (6 hours ago)

Malayali Vartha Recommends