മധ്യപ്രദേശില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 115 മരണം

മധ്യപ്രദേശിലെ രത്തന്‍ഖണ്ഡ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 115 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. ദാത്തിയ ജില്ലയിലെ ക്ഷേത്രത്തില്‍ ദുര്‍ഗാപൂജയ്‌ക്കിടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ മുപ്പതോളം കുട്ടികളും ഏതാണ്ട് അത്ര തന്നെ സ്‌ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിന്ധ് നദിയുടെ പാലം കടന്നാണ് രത്തന്‍ഖണ്ഡ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടത്. കനത്ത തിരക്കുമൂലം പാലം നിറയെ ആളുകളുണ്ടായിരുന്നു. പാലം ഉടന്‍ പൊളിഞ്ഞു വീഴുമെന്ന പ്രചരണമുണ്ടായതോടെ ആളുകള്‍ തിക്കും തിരക്കും കൂട്ടിയെന്നാണ് പ്രാഥമിക വിവരം. ചിലര്‍ പാലത്തില്‍ നിന്നും നദിയിലേക്ക് ചാടുകയും ചെയ്‌തു. നിരവധി പേര്‍ മുങ്ങി മരിച്ചു.
തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയാണ് പ്രശസ്‌തമായ രത്തന്‍ഖണ്ഡ് ക്ഷേത്രം. ദുര്‍ഗാപൂജയ്‌ക്ക് പേരു കേട്ട ക്ഷേത്രമാണിത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha