ടേക്ക് ഓഫിന് പിന്നാലെ കൊള്ളിയാൻ വീശി വിമാനത്തിൽ വൻ അപകടം; ആകാശച്ചുഴിയിൽ വീണ് ആടിയുലഞ്ഞതോടെ നിലവിളിച്ച് യാത്രക്കാർ; പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ വൻ അപകടം സംഭവിച്ചു. കൊള്ളിയാൻ വീശിയാണ് അപകടമുണ്ടായിരിക്കുന്നത് . ജർമനിയിലെ മ്യൂണികിന് സമീപമാണ് സംഭവം മിലാനിലേക്ക് പുറപ്പെട്ട റയാൻ എയറിന്റെ വിമാനം ആകാശച്ചുഴിയിൽ വീണ് ആടിയുലയുകയായിരുന്നു. ഇതോടെ എമർജൻസി ലാൻഡിങ് എന്ന തീരുമാനത്തിലേക്ക് എത്തുകയും. യാത്രാ വിമാനം അടിയന്തരമായി താഴെ ഇറക്കുകയും ചെയ്തു .
ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടാകുന്നത്. പ്രക്ഷുബ്ദമായ കാലാവസ്ഥയായിരുന്നുവെങ്കിലും വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടുന്ന സാഹചര്യമായത് കൊണ്ട് നിലത്തിറക്കുകയായിരുന്നു . ടേക്ക് ഓഫ് ചെയ്ത് അൽപ സമയത്തിനുള്ളിലായിരുന്നു കൊള്ളിയാൻ വീശിയത്. 9 യാത്രക്കാർക്കാണ് അപകടത്തിന് പിന്നാലെ ഗുരുതര പരിക്കേറ്റത്.
മ്യൂണികിൽ നിന്ന് 113 കിലോമീറ്റർ പടിഞ്ഞാറുള്ള മെമ്മിംഗ്ജെൻ വിമാനത്താവളത്തിലാണ് യാത്രാ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. 2 വയസ് മുതൽ 59 വയസ് വരെ പ്രായമുള്ളവർക്കാണ് ആകാശച്ചുഴിയിൽ വീണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റവരുമുണ്ടായിരുന്നു . 2 വയസുള്ള ആൺകുട്ടിക്ക് ശരീരത്തിൽ പലയിടത്ത് ചതവേറ്റു. മൂന്ന് പേർ ഗുരുതര നിലയിൽ ചികിത്സയിലാണ് .
വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് കാലാവസ്ഥ പ്രതികൂലമായതിനാൽ മിലാനിലേക്ക് വിമാനക്കമ്പനി ബസ് ഒരുക്കിയിരുന്നു. മ്യൂണിക്കില്‍ നിന്ന് 115 കിലേമീറ്റര്‍ അകലെയുള്ള മെമ്മിങ്ജെന്‍ വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ലാന്‍ഡ് ചെയ്തശേഷം പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കി 59 വയസ്സുള്ള മറ്റൊരു സ്ത്രീ കലശലായ നടുവേദന അനുഭവപ്പെടുന്നു എന്നുപറഞ്ഞാണ് ചികിത്സ തേടിയിരിക്കുന്നത്.
പരുക്കേറ്റ ഒന്‍പതുപേരും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പ് തന്നെ പൈലറ്റ് വൈദ്യസഹായത്തിനായി അഭ്യര്‍ഥിച്ചു എന്നാണ് റയാന്‍എയറിന്‍റെ ഔദ്യോഗിക വിശദീകരണത്തിലുള്ളത്. ഖേദം പ്രകടിപ്പിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്ക് മിലനിലേക്ക് മറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യവുമൊരുക്കി.
https://www.facebook.com/Malayalivartha