ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്ത് പോയി തിരിച്ചെത്തിയ ശശി തരൂരിന് മുന്നറിയിപ്പുമായി ഹൈക്കമാന്‍ഡ്

പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്ന് ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്ത് പോയ തരൂര്‍ തിരിച്ചെത്തിയിട്ടും കാണാന്‍ ഇതുവരെ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങളുമായി ആശയവിനിമയത്തിന് രൂപീകരിക്കുന്ന സമിതിയില്‍ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. തരൂരിന് അനുകൂലമായ ചില ശബ്ദങ്ങളും കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്നുണ്ട്.
അതേസമയം, ഇന്ത്യ പാക് സംഘര്‍ഷത്തില്‍ വിദേശ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ച വലിയ ഫലം കണ്ടെന്ന് ശശി തരൂര്‍ അറിയിച്ചു. ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി പറയാമെന്നും തരൂര്‍ വ്യക്തമാക്കി.
'ഒരു ഭാരതീയന്‍ എന്ന നിലയിലാണ് ഞാന്‍ സംസാരിച്ചത്. പാകിസ്ഥാന്റെ ഒരു അജണ്ടയും ആഗോളതലത്തില്‍ നടപ്പാക്കാനായിട്ടില്ല. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ല. വിമശനങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി നല്‍കും. ഭാരതത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു തന്റെ കടമ. അത് പൂര്‍ത്തിയായി. താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറും. വിദേശരാജ്യങ്ങളിലെ എല്ലാ യോഗങ്ങളിലും ഇന്ത്യയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ അമേരിക്ക മദ്ധ്യസ്ഥത വഹിച്ചകാര്യം ആരും പറഞ്ഞില്ല. പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചാല്‍ മറുപടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു ' തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha