ഗുജറാത്തിലെ വഡോദരയില്‍ ഇന്നലെ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു

വഡോദരയില്‍ ഇന്നലെ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 18 ആയി. ഇനിയും കണ്ടെത്താനുള്ള നാലു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്രദേശത്തെ കനത്ത മഴയും നദിയില്‍ വെള്ളം കുത്തിയൊലിച്ച് എത്തുന്നതും തെരച്ചിലിന് തടസം സൃഷ്ടിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.
അതേസമയം, സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇന്നലെ നാല് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. എന്‍.എം നായിക്വാല (എക്സിക്യുട്ടീവ് എന്‍ജിനിയര്‍), യു.സി പട്ടേല്‍ (ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍), ആര്‍.ടി പട്ടേല്‍ (ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍), ജെവി ഷാ (അസിസ്റ്റന്റ് എന്‍ജിനിയര്‍) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പാലത്തില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍, പരിശോധനകള്‍, ഗുണനിലവാര പരിശോധനകള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തത്.
അതേസമയം,സംസ്ഥാനത്തെ മറ്റ് പാലങ്ങളില്‍ അടിയന്തര പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ദേശീയപാത അതോറിട്ടിയും സംസ്ഥാന സര്‍ക്കാരും അവഗണിച്ചതാണ് അപകട കാരണമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
"
https://www.facebook.com/Malayalivartha