രാജസ്ഥാനിലെ ജലവാറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം...

രാജസ്ഥാനിലെ ജലവാറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ 28 പേരെ മനോഹര്‍താന ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
കനത്ത മഴയും കെട്ടിടത്തിന്റെ ജീര്‍ണ്ണാവസ്ഥയുമാണ് സ്‌കൂളിന്റെ മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം.മനോഹര്‍ താനയിലെ പിപ്ലോഡി സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം.
ഒറ്റനില കെട്ടിടത്തിന്റെ മേല്‍ക്കൂര സ്‌കൂളിലെ പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് തകര്‍ന്നു വീഴുകയായിരുന്നു. ഈ സമയത്ത് അറുപതോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരുമായിരുന്നു സ്‌കൂളിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഓടികൂടിയ ഗ്രാമവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തുടര്‍ന്ന് ദുരന്തനിവാരണ സംഘങ്ങളും ജില്ലാ കളക്ടറും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നു.എട്ടാം ക്ലാസുവരെയുള്ള ഈ സ്‌കൂളിലെ കെട്ടിടം നേരത്തെ തകര്‍ന്നുവീഴാറായ സ്ഥിതിയിലായിരുന്നുവെന്നും ഇതു സംബന്ധിച്ച് ഒരു മാസം മുന്‍പ് അധിതൃതര്‍ക്ക് പരാതി നല്‍കിയിരുന്നവെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു.
എന്നാല്‍ പത്തു ദിവസം മുമ്പ് എല്ലാ സ്‌കൂളുകളുടെയും സുരക്ഷാ പരിശോധനകള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഈ സ്‌കൂളിലും ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (സി.ബി.ഇഒ) പരിശോധന നടത്തിയെങ്കിലും കെട്ടിടത്തിന് ഒരു പ്രശ്‌നവുമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha