ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക്...

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക്. 4,900 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. ഇന്ന് തമിഴ്‌നാട്ടില്‍ എത്തുന്ന പ്രധാനമന്ത്രി നാളെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതാണ്.
ചോള ചക്രവര്‍ത്തി രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കും. തൂത്തുക്കുടി വിമാനത്താവളത്തില്‍ 450 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ആരംഭം കുറിക്കും. വിശാലമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് തൂത്തുക്കുടി വിമാനത്താവളത്തില്‍ നടത്തുന്നത്.
കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള എല്‍ഇഡി ബള്‍ബുകളാണ് തൂത്തുക്കുടി വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്്. നിരവധി ആധുനിക സംവിധാനങ്ങളോടെയാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. ചോള ചക്രവര്‍ത്തി രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ ജയന്തിയാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആടി തിരുവാതിര ഉത്സവത്തില്‍ പങ്കെടുക്കും.
ദേശീയപാതയുടെയും റെയില്‍വേ ലൈനുകളുടെയും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. യുകെയിലും മാലദ്വീപിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്കെത്തിയത്.
"
https://www.facebook.com/Malayalivartha