തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിൻറെ കാലത്ത് ആരംഭിച്ച അമ്മ ക്യാൻറീനുകൾ നവീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്നാട്ടിൽ എഐഎഡിഎംകെ സർക്കാരിൻറെ കാലത്ത് ആരംഭിച്ച അമ്മ ക്യാൻറീനുകൾ നവീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വിജയ്.അമ്മ ക്യാൻറീനുകളിലെ ഭക്ഷണത്തിൻറെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നിർദേശം നൽകിയത്. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 ക്യാൻറീനുകളും മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 267 ക്യാൻറീനുകളുമാണുള്ളത്.
ഇതിന് പിന്നാലെയാണ് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ നവീകരണവും സർക്കാർ വലിയ ജനക്ഷേമ പരിപാടിയായി നടപ്പിലാക്കുന്നത്. സ്റ്റാലിൻ സർക്കാർ അമ്മ ക്യാൻറീനുകളുടെ പേര് നിലനിർത്തിയെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെ കുറച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























