Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന് ഹാജരാക്കണം

20 MAY 2026 06:55 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

രാഷ്ട്രീയ നേട്ടത്തിനായി സി പി എം നേതൃത്വത്തിൽ കുംഭമേള വൈറൽ താരം മധ്യപ്രദേശ് ഹിന്ദു പട്ടിക വർഗ്ഗ സമുദായംഗമായ 16 കാരിയെ യുപി സ്വദേശി മുസ്ലീം മതസ്ഥനായ 25 കാരൻ മുഹമ്മദ് ഫർമാൻ ഖാനുമായി നിയമ വിരുദ്ധ ചതി വിവാഹം നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന് (ബുധനാഴ്ച) ഹാജരാക്കണം.

പ്രതികളുടെ വിവരങ്ങൾ,, ചുമത്തിയ വകുപ്പുകൾ, കേസ് രജിസ്ടേഷൻ അടക്കമുളള വിശദ റിപ്പോർട്ട് മെയ് 20 ന് ഹാജരാക്കാൻ ഏപ്രിൽ 27 ന് തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടിരുന്നു റിപ്പോർട്ട് ഹാജരാക്കുന്നത് വരെ ഹർജിയിലെ തുടർ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു
മധ്യപ്രദേശ് പോലീസ് അന്വേഷണവും സ്വകാര്യ ഹർജിയും ഒരേ കുറ്റകൃത്യത്തെക്കുറിച്ചായതിനാൽ ഹർജിയിൽ പ്രതി ചേർത്ത ഗോവിന്ദനക്കമുള്ള 6 പ്രതികളെ മഹേശ്വർ പോലീസ് പ്രതി ചേർത്തിട്ടുണ്ടോയെന്നറിയാനാണ് റിപ്പോർട്ട് വിളിച്ചു വരുത്തുന്നത്

ഗോവിന്ദനെ പ്രതി ചേർക്കണമെന്ന ഹർജി നിരസിക്കണ മെന്ന മുൻ സർക്കാർ ആവശ്യം കോടതി തള്ളിയിരുന്നു.
മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പോക്സോ കോടതി മുൻ ജഡ്ജി എം.പി. ഷിബു ആണ് ഉത്തരവിട്ടത്. അതേ സമയം
ഗോവിന്ദനടക്കമുളള സിപിഎം നേതാക്കളെ പ്രതി ചേർക്കണമെന്ന ഹർജി നിരസിക്കണമെന്ന മുൻ സർക്കാർ ആവശ്യം കോടതി തള്ളിയിരുന്നു.
പെൺകുട്ടിയെ ഹാജരാക്കാമെന്നും നാഗരാജ് പെൺകുട്ടിയെ ക്രോസ് വിസ്താരം ചെയ്തോട്ടെയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചപ്പോൾ
എന്തിനെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു.ഭാരതീയ നാഗരിക്ക് സുരക്ഷാ സംഹിതയിലെ വകുപ്പ് 233 പ്രകാരമാണ് കോടതി ഉത്തരവ്.
ഗോവിന്ദൻ മാസ്റ്റർ, പൊതു വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി, ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാ എംപിയുമായ എ.എ.റഹീം, മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ അതിജീവിതയെ പ്രലോഭിപ്പിച്ച് കേരളത്തിലേക്ക് തട്ടിക്കൊണ്ടു വന്ന യു പി സ്വദേശി മുഹമ്മദ് ഫർമാൻ ഖാൻ, അരുമാനൂർ നയിനാർ ദേവ ക്ഷേത്ര യോഗം പ്രസിഡന്റ് ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ എന്നിവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 18 വയസിന് താഴെയുളള പെൺകുട്ടിയും 21 വയസിന് മുകളിൽ പ്രായമുളള പുരുഷനും തമ്മിലോ രണ്ടു ഹിന്ദുക്കൾ തമ്മിലല്ലാതെ ഒരു ഒരു ഹിന്ദു പെൺകുട്ടിയും മുസ്ലീം / ക്രിസ്ത്യൻ / പാർസി / ജൂത യുവാവും തമ്മിൽ ജമ്മു കാശ്മീർ ഒഴികെയുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിലും ഹിന്ദുമതാചാര പ്രകാരം വിവാഹം നടത്താൻ പാടില്ലായെന്ന 1955 ൽ നിലവിൽ വന്ന ഹിന്ദു വിവാഹ നിയമം നല്ലവണ്ണം അറിയാവുന്ന പ്രതികൾ ഏപ്രിൽ 9 ന് നടക്കാനിരുന്ന കേരള നിയമസഭാ ഇലക്ഷനിൽ രാഷ്ട്രീയ നേട്ടത്തിന് നിയമം ലംഘിച്ച് പ്രവർത്തിച്ചു. അതിജീവിത പ്രായപൂർത്തിയായെന്ന് 18 വയസ്സ് രേഖപ്പെടുത്തി മുഹമ്മദ് ഫർമാൻ ഖാനുമായി ഹിന്ദുമതാചാര പ്രകാരം ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതരായതായി കാണിച്ച ക്ഷേത്ര പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് മാർച്ച് 11 ന് നൽകി. പ്രതികളുടെ സ്വാധീനത്താൽ പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ആതിര എ.ജെ. യുടെ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പ്രകാരം ഹിന്ദു - മുസ്ലീം വിവാഹം ഹിന്ദു വിവാഹ നിയമപ്രകാരം നടത്താൻ പാടില്ലെന്ന് അറിയാവുന്ന പൂവാർ പഞ്ചായത്ത് വിവാഹ രജിസ്ട്രാർ സ്വാധീനത്തിന് വഴങ്ങി വ്യാജ രേഖ അസൽ പോലെ ഉപയോഗിച്ച് പഞ്ചായത്ത് വിവാഹ സർട്ടിഫിക്കറ്റ് കെ - സ്മാർട്ട് അപ്പ് വഴി രജിസ്റ്റർ ചെയ്ത് നൽകി. തുടർന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് പത്ര ദൃശ്യ മാധ്യമങ്ങൾ വഴി വിളംബരംചെയ്തു.ഗോവിന്ദൻ മാസ്റ്റർ വധുവരന്മാർക്ക് ബൊക്കെ നൽകി ആദരിക്കുകയും ഇരുവരുടെയും വരണമാല്യം ചാർത്തിയ വിവാഹ ഫോട്ടോയിൽ ചുവടിൽ " ദിസ് ഈസ് ദി റിയൽ കേരള സ്റ്റോറി , വിത്ത് ബെസ്റ്റ് കോംപ്ലിമെന്റ്സ് ഫ്രം സിപിഐ (എം) " എന്ന് ആലേഖനം ചെയ്ത് നൽകി. "മതനിരപേക്ഷയുടെ അങ്ങേയറ്റം കേരളം ലോകത്തിന് മുന്നിൽ പ്രധാന മാതൃകയാണ് ! ആ മാതൃക അതേ പോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റു കാരും ഞങ്ങളും ആഗ്രഹിക്കുന്നത് " എന്ന് ഗോവിന്ദൻ മാസ്റ്റർ പ്ര്യഖ്യാപിച്ചു. "യഥാർത്ഥ കേരള സ്റ്റോറി എന്നത് ഈ കല്യാണമാണ്. നമുക്ക് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനിക്കാം ! ലോകത്തിന്റെ മുന്നിൽ മതേതരത്വത്തിനും മനുഷ്യ സ്നേഹത്തിനും പേരുകേട്ട നാടാണ് കേരളമെന്ന് നമുക്കെല്ലാവർക്കും അഭിമാനിക്കാം. ഇത് കുട്ടികളുടെ ധൈര്യം! ഇത് പോലെ തന്നെ പതിനായിരക്കണക്കിന് ആൾക്കാർക്ക് ഇത് പോലെ സമ്മർദ്ദത്തിനും ഭീഷണിയുമായി അവിടെ കഴിയുകയാണ്. കേരളം സ്വർഗ്‌ഗമാണെന്ന് തെളിയിക്കുകയാണ് "എന്ന് രണ്ടാം പ്രതി മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. " ഇതാണ് കേരളം! ഏത് മതത്തിൽ പെട്ടവർക്കും പരസ്പരം വിവാഹം കഴിക്കാനുള്ള അവകാശമാണ് മൗലിക അവകാശം ! പക്ഷേ ഇന്ത്യയിൽ എല്ലായിടത്തും സാധ്യമാകുന്നില്ല! നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം! വിവാഹം സ്വർഗ്ഗത്തിൽ വച്ചാണ് !ആ സ്വർഗ്ഗത്തിന്റെ പേരാണ് കേരളം" എന്ന് മൂന്നാം പ്രതി റഹീം പ്രസ്താവിച്ചു.
അതേ സമയം സി പി എമ്മിലേക്ക് അതിജീവിത എങ്ങനെ എത്തിയെന്ന മാധ്യമങ്ങുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. മുഹമ്മദ് ഫർമാനെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ വ്യാജ വിവാഹ രേഖ ഉപയോഗിച്ച് യഥാർത്ഥ ഭാര്യ ഭർത്താക്കൻമാരായി അതി ജീവിതയെ ആവർത്തിച്ചുള്ള ബലാൽസംഗത്തിന് വഴിയൊരുക്കി താമസ സൗകര്യങ്ങളും ഏർപ്പാടാക്കി നൽകി.

പ്രധാന കുറ്റകൃത്യങ്ങളിൽ ഒന്നായ ക്രിമിനൽ ഗൂഢാലോചന നടന്ന കൃത്യ സ്ഥലമായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കന്റോൺമെന്റ് പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് കമ്മീഷണർക്കും പരാതി നൽകിയിട്ടും അവഗണിച്ചുവെന്നും അഡ്വ: നെയ്യാറ്റിൻകര പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (19 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (26 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

Malayali Vartha Recommends