Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഇറാൻ പിളർത്തി ഇരച്ചുകയറി നൂറ് US ബോംബറുകൾ കുലുങ്ങി വിറച്ച് ടെഹ്‌റാൻ ഹോർമുസ് അടച്ച് IRGC

11 JUNE 2026 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ലോക സമ്പദ്‌വ്യവസ്ഥയുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കടലിടുക്ക്... ദിവസേന കോടിക്കണക്കിന് ബാരൽ എണ്ണ കടന്നുപോകുന്ന ഒരു സമുദ്രപാത... ഇപ്പോൾ അത് പൂർണമായും അടച്ചിരിക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിക്കുന്നു. അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ എടുത്ത ഈ തീരുമാനം ലോകത്തെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.

തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമിച്ച് യുഎസും ഇറാനും. ഉടൻ സമാധാന കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഈയാഴ്ചയാദ്യം ഹോർമുസ് കടലിടുക്കിനു സമീപം യുഎസിന്റെ അപ്പാച്ചി ഹെലികോപ്റ്റർ വെടിവച്ചിട്ടതോടെയാണു സംഘർഷം രൂക്ഷമായത്. ഇത് ഇറാനിലെയും മേഖലയിലെ യുഎസ് താവളങ്ങളിലെയും തുടർ ആക്രമണങ്ങൾക്കു വഴിവച്ചു.  സമാധാനകരാറിൽ ഇറാൻ ഉടൻ ഒപ്പിട്ടില്ലെങ്കിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെ ആക്രമിക്കാൻ ഉത്തരവു നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ്. ഇറാൻ പശ്ചിമേഷ്യയിലെ വഴക്കാളിയാണെന്നും കരാറിലെത്താൻ വൈകുന്നതിന് വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ സൈന്യം താറുമാറായെന്നും അവരെ പൂർണമായി പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ ഭീഷണിക്ക് വഴങ്ങി പിന്നോട്ടു പോകില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്‍ ൈസന്യവും പറഞ്ഞു.

 



ഫെബ്രുവരി അവസാനം യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തോടെ തുടങ്ങിയ യുദ്ധം ഇപ്പോൾ നാലാം മാസത്തിലാണ്. വ്യാഴാഴ്ച അർധരാത്രിക്കു ശേഷമാണ് ഇറാനിലുടനീളമുള്ള സൈനിക നിരീക്ഷണ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണം തുടങ്ങി നാലു മണിക്കൂറിനുശേഷം പൂർത്തിയായതായി സൈന്യം വ്യക്തമാക്കി. അതിനിടെ, സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചെങ്കിലും പിന്നീടു തുറന്നു.

ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് US വീശി അടിച്ചത് .  ഇറാന്റെ സൈനിക-ആണവ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിച്ച അമേരിക്ക, വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിൽ വിന്യസിച്ചു.  ഈ ആക്രമണത്തെ ഇറാൻ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി വിശേഷിപ്പിക്കുകയാണ്.

 ഒന്നിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി. അമേരിക്ക കൂടുതൽ ആക്രമണം നടത്തിയാൽ ‘അതിക്രൂരവും നിർണായകവുമായ’ പ്രതികരണം നടത്താൻ തയാറാണെന്ന് ഐആർജിസി അറിയിച്ചതായി മാധ്യമങ്ങൾ പറയുന്നു. അൽ–അസ്റഖിനു നേർക്കുള്ള ആക്രമണത്തിൽ ദീർഘദൂര മിസൈലുകൾ ആണ് ഉപയോഗിച്ചതെന്ന് ഐആർജിസി പറഞ്ഞു

ജോർദാനിലെ യുഎസ് താവളമായ അൽ–അസ്റഖിനു നേരെയും ഐആർജിസി മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഫ്–35 ഹാങ്ങറുകളും കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രവും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്


ഇറാന്റെ അനാവശ്യവും തുടർച്ചയായതുമായ ആക്രമണത്തിന്റെ ഫലമായാണ് ഇന്നത്തെ ആക്രമണങ്ങളെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്. ഇറാനിലെ ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ തങ്ങളുടെ സേന കൂടുതൽ സ്വയം പ്രതിരോധ ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു.   സിറിക്, മിനാബ് എന്നി വയുൾപ്പെടെ ഹോർമോസ്ഗാൻ പ്രവിശ്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്.  

ഇതിനിടെ ബഹ്റൈനു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 വയസ്സുകാരിക്കു പരുക്ക്. ജനവാസ മേഖലകളിൽ മിസൈലുകളും ഡ്രോണുകളും പതിച്ചു. തലസ്ഥാനമായ മനാമയിലും ഹമദ് ടൗണിലും വ്യാപക നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ഇറാന്റെ ഡ്രോണുകൾ ആകാശത്തുവച്ചു തകർത്തതിന്റെ അവശിഷ്ടങ്ങൾ വീണ് ഹമദ് ടൗണിലും മനാമയിലും വാഹനങ്ങൾക്കും വീടുകൾക്കും തീപിടിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിലും ബഹ്റൈനിലും ഇറാൻ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയിട്ടുണ്ടെന്നും അതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യം വയ്ക്കുമെന്നും ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാൻഡ് പറയുന്നു.

എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഏത് കപ്പലിനു നേരെയും വെടിവയ്ക്കുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി. യുഎസിന്റെ രണ്ട് കപ്പലുകൾക്കു നേരെ ഇറാൻ വെടിയുതിർത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കടലിടുക്ക് അടച്ചിട്ടില്ലെന്നും ഒരു കപ്പലിനും കേടുപറ്റിയിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് പറയുന്നും. വാണിജ്യ കപ്പലുകൾ ഇപ്പോഴും കടലിടുക്കിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് അവർ അറിയിച്ചു. സിരിക്, കർഗാൻ, ബന്ദർ അബ്ബാസ്, മിനാബ്, കരാജ് തുടങ്ങിയ നഗരങ്ങളിലും കാസ്പിയൻ കടലിനു സമീപമുള്ള വരമിനിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യം ഇറാനിലുടനീളം വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഹോർമുസ് അടയ്ക്കുന്നതായുള്ള ഇറാന്റെ പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിന് ചുറ്റും ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ ഇതുവഴി കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകളെ റവല്യൂഷനറി ഗാർഡ് ലക്ഷ്യമിട്ടതായി ഇറാന്റെ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്.
ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനും യുഎഇയും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലോകത്തേക്ക് പോകുന്ന എണ്ണയുടെ വലിയൊരു ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ലോക എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ ഇടുങ്ങിയ കടൽപാതയെ ആശ്രയിച്ചാണ്.
അതുകൊണ്ടുതന്നെ ഹോർമുസിനെ "ലോകത്തിന്റെ എണ്ണക്കുഴൽ" എന്നും വിശേഷിപ്പിക്കാറുണ്ട്.

ഏപ്രിൽ മാസത്തെ വെടിനിർത്തൽ കരാർ അമേരിക്ക ആവർത്തിച്ച് ലംഘിച്ചുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു. ഈ നിമിഷം മുതൽ, മേഖലയിലെ അരക്ഷിതാവസ്ഥ കാരണം, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നു എന്നാണ് അറിയിപ്പ്. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കപ്പെടും. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും.  ഇത് ഒരു സൈനിക നടപടിയെന്നതിലുപരി, ലോക സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമായും വിലയിരുത്തപ്പെടുന്നു.

സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ വലിയൊരു ഭാഗം ഈ വഴിയിലൂടെയാണ് പോകുന്നത്.
ഈ പാത തടസപ്പെട്ടാൽ:
✅ എണ്ണവില കുതിച്ചുയരും
✅ പെട്രോൾ-ഡീസൽ വില വർധിക്കും
✅ ഗതാഗതച്ചെലവ് ഉയരും
✅ ആഗോള വിലക്കയറ്റം വർധിക്കും
ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും.ഗൾഫ് മേഖലയിലെ പല രാജ്യങ്ങളും നേരിട്ട് യുദ്ധത്തിൽ പങ്കാളികളല്ല. എന്നാൽ യുദ്ധം വ്യാപിച്ചാൽ അവരുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങളും തുറമുഖങ്ങളും അപകടത്തിലാകും. പ്രത്യേകിച്ച് കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.  പല രാജ്യങ്ങളും സൈനിക സജ്ജീകരണങ്ങൾ ശക്തമാക്കുകയാണ്.
അതുകൊണ്ട് അമേരിക്കൻ നാവികസേന കൂടുതൽ ശക്തമായി മേഖലയിൽ ഇടപെടാൻ സാധ്യതയുണ്ട്.  ആവശ്യമായാൽ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ സൈനിക നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

ഹോർമുസ് വിഷയത്തിൽ ചെറിയൊരു തെറ്റായ നീക്കമുപോലും ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.
ഇത് തീർച്ചയായും ഇന്ത്യയെയും   ബാധിക്കും.ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ വലിയൊരു ഭാഗം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്.
അതുകൊണ്ട്:

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (12 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (15 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (17 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (23 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (29 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (51 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (53 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends