ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...

അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് 2027 സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം. ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ ആപ്പിലൂടെ സ്വയം ഡിസംബർ 31 വരെ സൗജന്യമായി ഇമെയിൽ ഐഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും
ആപ്പിലുടെ പുതിയ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനും 75രൂപ നിരക്കിൽ അനുബന്ധ രേഖകൾ സമർപ്പിച്ചു മേൽവിലാസം തിരുത്താനും സാധിക്കും. ആധാർ അനുബന്ധ രേഖകൾ 2027 ജൂൺ 14വരെ സൗജന്യമായി യുഐഡിഎഐ പോർട്ടൽ വഴി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ആധാർ കേന്ദ്രങ്ങളിൽ പോയി ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാനായി 75രൂപ ചാർജ് നൽകേണ്ടതാണ്.
"
https://www.facebook.com/Malayalivartha

























