താരമായി അണ്ണ... നാലു പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യത്തിന് അംഗീകാരം, ലോക്‌പാല്‍ ബില്‍ ലോക്‌സഭയും പാസാക്കി

നാല് പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ ലോക്‌പാല്‍ ബില്ലിന് അംഗീകാരം. രാജ്യത്തെ അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ ലോക്‌സഭ പാസ്സാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. ബില്‍ രാജ്യസഭ ഇന്നലെ അംഗീകരിച്ചിരുന്നു.
ലോക്‌പാലിന് വേണ്ടിയുള്ള ജനരോക്ഷമാണ് അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുപോലും ഒരു ഭീഷണിയായി മാറിയത്. പല പ്രാവശ്യം ലോക്‌പാല്‍ മയപ്പെടുത്തി പാസാക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ അപ്പോഴൊക്കെയും അണ്ണ ഹസാരെ വിട്ടുവീഴ്‌ചയില്ലാത്ത സമരം ചെയ്‌തു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്‌മിയുടെ വിജയം കണ്ടാണ് പെട്ടന്ന് ലോക്‌പാല്‍ നിയമമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്.
ബിജെപി നിര്‍ദേശിച്ച ചില ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മുന്നറിയിപ്പില്ലാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വീടുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് റെയ്ഡ് ചെയ്യാമെന്ന നിര്‍ദേശമാണ് ഇതിലൊന്ന്. സ്വകാര്യ മേഖലയേയും പൊതു സ്വകാര്യ പങ്കാളിത്തത്തേയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സിപിഐഎമ്മിലെ കെ എം ബാലഗോപാലിന്റെ ഭേദഗതി സഭ വോട്ടിനിട്ട് തള്ളി.
ബില്ലിനെ എതിര്‍ക്കുന്ന സമാജ് വാദി പാര്‍ട്ടി ചര്‍ച്ച തുടങ്ങുമുമ്പെ സഭയില്‍ നിന്നും ഇറങ്ങി പോയിരുന്നു. ജനഹിതം അറിഞ്ഞ് രാഷ്ട്രീയത്തിനപ്പുറം ബില്‍ പാസാക്കാന്‍ സഹകരിച്ചതിന് മന്ത്രി കപില്‍ സിബല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്ദി പറഞ്ഞു.
ലോക്പാല്‍ ബില്ലിനായി മഹാരാഷ്ട്രയിലെ റാളഗണ്‍ സിദ്ധിയില്‍ നിരാഹാര സമരം തുടരുന്ന അണ്ണ ഹസാരെ രാജ്യസഭയ്ക്ക് നന്ദി പറഞ്ഞു. ഇന്ന് ലോക്‌സഭയില്‍ ബില്‍ പാസ്സാക്കുന്നതോടെ നിരാഹാരം അവസാനിപ്പിക്കുമെന്നും അണ്ണ ഹസാരെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha