പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവ് എന്നു വിശേഷിപ്പിച്ച ബിജെപി നേതാവ് മാപ്പ് പറയണമെന്ന് കോൺഗ്രസ്

ബിജെപി നേതാവ് സാംപിത് പത്ര ഒരു വാര്‍ത്താചാനലിന്റെ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'രാഷ്ട്രപിതാവ്' എന്നു വിശേഷിപ്പിച്ചിരുന്നു. ഗാന്ധിജിയെ ഇത്തരത്തിൽ അപനിച്ചതിനു മോദി രാജ്യത്തോട് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല.
ഒരു വാര്‍ത്താചാനലിന്റെ ചര്‍ച്ചയ്ക്കിടെ സാംപിത് പത്ര മോദിയെ 'ദേശ് കാ ബാപ്' എന്നാണ് വിശേഷിപ്പിച്ചത്. 'ഗാന്ധിയെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. ഇതേ ബി.ജെ.പി. തന്നെയാണ് നാഥുറാം ഗോഡ്സെയ്ക്ക് മധ്യപ്രദേശില്‍ ക്ഷേത്രം പണിതത്. ബി.ജെ.പി.യുടെ ഒരു സംസ്ഥാനമന്ത്രിയാണ് ഗോഡ്സെയെ മഹാപുരുഷന്‍ എന്ന് വിശേഷിപ്പിച്ചത്'- രണ്‍ദീപ് പറഞ്ഞു.
നീചന്‍ എന്ന് മോദിയെ വിളിച്ച മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് കാണിച്ച അതേ ആവേശം ബി.ജെ.പി.യും കാണിക്കണമെന്നും പത്രയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























