ത്രിപുരയിൽ സിപിഎം സ്ഥാനാർത്ഥി അന്തരിച്ചു

ത്രിപുരയിലെ സിപിഎം സ്ഥാനാർത്ഥിയും സംസ്ഥാനത്തെ ഫിഷറീസ് മന്ത്രിയുമായ ഖഗേന്ദ്ര ജമാതിയ (64) അന്തരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണപൂര്‍ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്നു.
ദില്ലി ആള്‍ ഇന്ത്യാ ഇന്‍സിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിടയില്‍ ഗുരുതര രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
1983ല്‍ സിപിഎം അംഗമായ അദ്ദേഹം 1988 മുതല്‍ ആറു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൃതദേഹം ദില്ലിയില്‍ നിന്നും ത്രിപുരയിലേക്ക് കൊണ്ട് വന്നു സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും.
https://www.facebook.com/Malayalivartha


























