Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലെത്തിയ മോദിയോടുള്ള പ്രതിഷേധ സൂചകമായി ഇന്ത്യന്‍പതാക വലിച്ച്‌ കീറി; സംഭവത്തിൽ ബ്രിട്ടൺ അന്വേഷണം പ്രഖ്യാപിച്ചു

20 APRIL 2018 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ഇന്ത്യന്‍പതാക വലിച്ച്‌ കീറിയാണ് മോദിയോടുള്ള പ്രതിഷേധം അഴിച്ചു വിട്ടത്. പാര്‍ലിമെന്റ് സ്‌ക്വയറില്‍ 53 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പതാകകള്‍ പ്രദര്‍ശിപ്പിച്ച ഒഫീഷ്യല്‍ ഫ്ലാഗ്പോളിലുള്ള ഇന്ത്യന്‍ പതാക പ്രതിഷേധക്കാര്‍ വലിച്ച്‌ കീറിയത് ഗുരുതരമായ വീഴ്ചയാണ്. സംഭവത്തിൽ ഇന്ത്യ ബ്രിട്ടനോട് കടുത്ത പ്രതിഷേധമറിയിച്ചു.

സിഖ്ഫെഡറേഷന്‍ യുകെയില്‍ നിന്നുമുള്ള ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാരും പാക്കിസ്ഥാന്‍ വംശജനായ പീര്‍ ലോര്‍ഡായ അഹമ്മദിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റീസ് എഗെയിന്‍സ്റ്റ് മോദി എന്ന ഗ്രൂപ്പിലുള്ള പ്രതിഷേധക്കാരുമായിരുന്നു പാര്‍ലിമെന്റ്സ്‌ക്വയറില്‍ ഇന്ത്യന്‍ പതാക വലിച്ച്‌ കീറിയത്. ഇന്ത്യയില്‍ ദളിതരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. ഇവരില്‍ ചിലര്‍ പാര്‍ലിമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് ചുറ്റും തങ്ങളുടെ ബാനറുകളും പതാകകളുമായി വലയം ചെയ്തിരുന്നു.

ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കാണാന്‍ മോദി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധക്കാര്‍ ആഞ്ഞടിച്ചത്. പാര്‍ലിമെന്റ് സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ പതാക ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പ്രതിഷേധക്കാര്‍ വലിച്ച്‌ കീറിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് മെട്രൊപൊളിറ്റന്‍ പൊലീസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ സംഭവത്തെ ബ്രിട്ടീഷ് അധികൃതര്‍ ഗൗരവമായാണെടുത്തിരിക്കുന്നതെന്നും സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ച അധികൃതര്‍ കീറിയ ഇന്ത്യന്‍ പതാകക്ക് പകരം പുതിയ ഒന്ന് ഉടനടി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സ് വെളിപ്പെടുത്തുന്നു.

ആളുകള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കുന്നതിന് അവകാശമുണ്ടെങ്കിലും ഒരു ചെറിയ വിഭാഗം പാര്‍ലിമെന്റ് സ്‌ക്വയറിന് മുന്നില്‍ ഇന്ത്യന്‍ പതാക വലിച്ച്‌ കീറി നടത്തിയ പ്രതിഷേധത്തോട് യോജിക്കാനാവില്ലെന്നും അതില്‍ ബ്രിട്ടന് കടുത്ത പശ്ചാത്താപമുണ്ടെന്നുമാണ് യുകെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പ്രതികരിച്ചു . .

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സമ്മേളനത്തിലെത്തിയ വിവിധ രാജ്യങ്ങളുടെ നേതാക്കന്മാരുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ തിരുതകൃതിയായി നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്സീഷെല്‍സ് പ്രസിഡന്റായ ഡാന്നി ഫൗറെ, മൗറീഷ്യസ് പ്രധാനമന്ത്രിയായ പ്രവിന്ദ് കുമാര്‍ ജഗ്‌നൗത്ത് എന്നിവരടക്കമുള്ള നേതാക്കളുമായാണ് മോദി ചര്‍ച്ച നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (24 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (25 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (31 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (37 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (45 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (50 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends