സ്‌കൂള്‍ ബസ് ഓടയില്‍ കുടുങ്ങി അപകടം ; കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവർക്ക് ദാരുണാന്ത്യം

കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു. കനത്തമഴയെത്തുടര്‍ന്ന് ദുരിതത്തിലായ മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം.സ്‌കൂളില്‍ നിന്ന് കുട്ടികളുമായി തിരികെപ്പോകുമ്ബോഴായിരുന്നു പ്രകാശ് ബാബു പാട്ടീല്‍ ഓടിച്ച ബസ് റോഡരികിലെ ഓടയില്‍ കുടുങ്ങിയത്. അതിശക്തമായ മഴയില്‍ റോഡിലുണ്ടായ വെള്ളക്കെട്ട് മൂലമാണ് വാഹനം അപടകത്തില്‍പെട്ടത്. വാഹനം എങ്ങനെയും ഓടയില്‍ നിന്ന് കയറ്റാനുള്ള ശ്രമത്തിനിടെയാണ് രണ്ട് കുട്ടികള്‍ റോഡിലേക്കിറങ്ങിയത് പ്രകാശിന്റെ ശ്രദ്ധയില്‍പെട്ടത്.
വഴിയിലെ വെള്ളത്തില്‍ കളിക്കാനിറങ്ങിയ കുട്ടികളെ തിരികെവാഹനത്തിലെത്തിക്കാന്‍ പ്രകാശും റോഡിലേക്കിറങ്ങി. കുട്ടികള്‍ അപ്പോഴേക്കും റോഡിലെ ഗര്‍ത്തത്തില്‍ കുടുങ്ങിപ്പോയിരുന്നു. അവരെ രക്ഷിച്ച് കരയ്ക്ക് കയറ്റി സുരക്ഷിതമായി വാഹനത്തിലേക്ക് പറഞ്ഞുവിട്ടു. പക്ഷേ, തിരികെകയറാനുള്ള ശ്രമത്തിനിടെ പ്രകാശ് ശക്തമായ ഒഴുക്കുവെള്ളത്തിനൊപ്പം ഗര്‍ത്തത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ അപകടത്തിലാകുമെന്ന് കണ്ട് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ പ്രകാശ് ഗര്‍ത്തത്തിലേക്കിറങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha