അഴിമതിയും അക്രമവും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണം തിരഞ്ഞെടുക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാകും; അവിയൽ സഖ്യങ്ങളും അവസരവാദ കൂട്ടുകെട്ടുകളും രാജ്യത്തിന് ഒരു നന്മയും ഭാവിയും നൽകില്ല എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

അവിയൽ സഖ്യങ്ങളും അവസരവാദ കൂട്ടുകെട്ടുകളും രാജ്യത്തിന് ഒരു നന്മയും ഭാവിയും നൽകില്ല എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അഴിമതിയും അക്രമവും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണം തിരഞ്ഞെടുക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു .
'
2024 ലെ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയുടെ ആത്മവിശ്വാസത്തിനടിസ്ഥാനം ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവതയിലാണ്. യുവാക്കള്‍ക്ക് അനുയോജ്യമായ അവസരങ്ങൾ സൃഷ്ടിച്ച് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി അതുവഴി രാജ്യത്തിന്‍റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സാർവത്രിക വോട്ടവകാശത്തിലൂടെ നമ്മുടെ രാഷ്ട്രശിൽപികൾ ലക്ഷ്യം വച്ചത് സമ്പൂർണ ജനാധിപത്യമാണ്. എന്നാൽ കേരളത്തിൽ ഇന്ന് ഭരണക്കാർ ഭരണക്കാർക്കായി നടത്തുന്ന അഴിമതിയായി ജനാധിപത്യം മാറി എന്നും വി. മുരളീധരൻ വിമർശിച്ചു.
https://www.facebook.com/Malayalivartha